തെരുവൻപറമ്പ് സംഘർഷം: കൊടിതോരണങ്ങൾ നീക്കും
text_fieldsനാദാപുരം: തെരുവൻപറമ്പിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തെ തുടർന്ന് നാദാപുരം സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം സമാധാനത്തിന് ആഹ്വാനം ചെയ്തു. ഗവ. കോളജ് റോഡിലെ കൊടികളും എഴുത്തുകളും രാഷ്ട്രീയ പാർട്ടികൾ നീക്കം ചെയ്യണമെന്ന് യോഗം തീരുമാനിച്ചു.
കോളജ് കേന്ദ്രീകരിച്ച് സ്ഥിരംസമാധാന സമിതിക്ക് രൂപം നൽകും. ചൊവ്വാഴ്ച രാത്രി സി.പി.എം പ്രവർത്തകർ വീടു കൈയേറി ആക്രമിച്ചതിൽ സ്തീ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റതായി പരാതിയുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സി.ഐ സത്യനാഥെൻറ നേതൃത്വത്തിൽ യോഗം ചേർന്ന് സമാധാനത്തിന് ആഹ്വാനം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മര്യാട്ടിെൻറ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

