Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഅന്യായമായി യുവതിയെ...

അന്യായമായി യുവതിയെ മൊഴിചൊല്ലിയതായി പരാതി

text_fields
bookmark_border
അന്യായമായി യുവതിയെ മൊഴിചൊല്ലിയതായി പരാതി
cancel


നാ​ദാ​പു​രം: സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് മൊ​ഴി​ചൊ​ല്ലി​യ​താ​യി പ​രാ​തി. എ​ള​യ​ട​ത്തെ ച​തി​രോ​ളി​ക്ക​ണ്ടി ജാ​സി​മി​നെ​തി​രെ​യാ​ണ് യു​വ​തി നാ​ദാ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

2015ൽ ​വി​വാ​ഹം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്ന് യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി. പി​ന്നീ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും കേ​സെ​ടു​ത്ത് നാ​ദാ​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​ട്ട്​ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് വി​ചാ​ര​ണ ന​ട​ന്നു​വ​രു​ക​യു​മാ​ണ്.

വ​ട​ക​ര കു​ടും​ബ​കോ​ട​തി​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​കി​ട്ടാ​നും ചെ​ല​വി​നു​മാ​യി മ​റ്റൊ​രു കേ​സും ന​ട​ന്നു​വ​രു​ന്നു. എ​ന്നാ​ൽ, ഈ ​മാ​സം നാ​ലി​ന്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഒ​റ്റ​യി​രി​പ്പി​ന് ത​ലാ​ഖ് ചൊ​ല്ലി​യ​താ​യി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും മാ​ത്ര​മ​ല്ല, ഈ ​മാ​സം അ​ഞ്ചി​ന് വ​ട​ക​ര കു​ടും​ബ​കോ​ട​തി പ​രി​സ​ര​ത്തു​വെ​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​താ​യി അ​റി​യി​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womantalaq
News Summary - Complaint that the young woman was divorced
Next Story