പൊതുയോഗത്തിലെ പ്രസംഗം: പോപുലർഫ്രണ്ട് നേതാക്കൾക്കെതിരെ കേസ്
text_fieldsനാദാപുരം: പോപുലർഫ്രണ്ട് നേതാക്കൾക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു. നാദാപുരം മണ്ഡലം കമ്മിറ്റി ആർ.എസ്.എസ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യവുമായി ഈ മാസം 14ന് നാദാപുരത്ത് നടത്തിയ പൊതുയോഗത്തിലെ പ്രസംഗത്തിനെതിരെയാണ് കേസ്.
ഹിന്ദു ഐക്യവേദി നേതാക്കളായ വത്സൻ തില്ലങ്കേരി, രാജേഷ് പെരുമുണ്ടശ്ശേരിഎന്നിവർക്കെതിരെയായിരുന്നു പ്രസംഗം. പ്രസംഗകരായ ബാസിത് ആൽവി, നാസർ മാസ്റ്റർ എന്നിവർക്കെതിരെയാണ് ഐ.പി.സി 153, 506 വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത്.
കുറ്റ്യാടി സ്വദേശി കെ.പി. സുരേഷിന്റെ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

