Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിൽനിന്ന്​ കഞ്ചാവ്​ പിടികൂടി; മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
Cannabis seized
cancel
camera_alt

ലഹരി വസ്തുക്കളുമായി പിടിയിലായവർ

നാദാപുരം: നിർത്താതെ പോയ ഇന്നോവ കാറിനെ പിന്തുടർന്ന് പിടികൂടിയ എക്സൈസ് വിഭാഗം കഞ്ചാവും എം.ഡി.എം.എയും കണ്ടെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്​റ്റ്​ ചെയ്തു. കൊയിലാണ്ടി കുനിയോട് സ്വദേശി മുഹമ്മദ് ജസാർ (23), അത്തോളി കോളിയോട്ടുതാഴം കോളിയോട്ടുമീത്തൽ ഹാനിഫ് (23), പുറമേരി പിടുപിടുപ്പാൻചാലിൽ ഹർഷാദ് (23) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്.

കല്ലാച്ചിയിൽ വാഹനപരിശോധനക്കിടെ നിർത്താതെപോയ ഇന്നോവ കാർ നാദാപുരത്തുവെച്ച് പിന്തുടർന്നെത്തിയ എക്സൈസ് പിടികൂടുകയായിരുന്നു. പരിശോധനയിൽ 100 ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും രഹസ്യമായി കാറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി. ഇവർ സഞ്ചരിച്ച കെ.എൽ 65 ഇ 9054 ഇന്നോവ കാർ കസ്​റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.

നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ വി.എ. വിനോജി​െൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ സി.പി. ചന്ദ്രൻ, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ പി.പി. ജയരാജ്‌, സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ. അനിരുദ്ധ്, അനൂപ്, പി. വിജേഷ്, കെ. സിനീഷ്, എം. അരുൺ പുഷ്പരാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cannabis seized from car; Three arrested
Next Story