ബോംബുകളും വെടിമരുന്നും കണ്ടെത്തി
text_fieldsവളയം കുയ്തേരിയിൽനിന്ന് കണ്ടെടുത്ത ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു
നാദാപുരം: വളയം കുയ്തേരിയിൽ രണ്ട് നാടൻ ബോംബുകളും, വെടിമരുന്നും കണ്ടെത്തി. കുയ്തേരി കൈരളി വായനശാലക്ക് സമീപത്തെ റോഡിൽ കുടിവെള്ള പൈപ്പിനുള്ളിൽ സൂക്ഷിച്ചനിലയിലായിരുന്നു ബോംബുകളും വെടി മരുന്നും.
ശനിയാഴ്ച രാവിലെ 11ഒാടെ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വളയം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു വെടിമരുന്ന്. തുടർന്ന് നാദാപുരത്തുനിന്നെത്തിയ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കുയ്തേരി മേഖലയിൽ രാത്രികാല സ്ഫോടനങ്ങൾ പതിവായിരുന്നു. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വളയം എ.എസ്.ഐ പ്രദീപെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബോംബ് സ്ക്വാഡ് എ.എസ്.ഐ നാണു തറവട്ടത്ത്, മൊയ്തു അൻവർ, ടി.പി. ശ്രീജേഷ്, പി.പി. സജീഷ്, എൻ.പി. നിജീഷ് എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ വ്യാപക പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

