Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightകാ​ട്ടാ​ടി​നെ...

കാ​ട്ടാ​ടി​നെ വിഴുങ്ങാനുള്ള ശ്രമം പാളി; കൊമ്പ്​ കൊണ്ട്​ പെരുമ്പാമ്പ് ചത്തു

text_fields
bookmark_border
കാ​ട്ടാ​ടി​നെ വിഴുങ്ങാനുള്ള ശ്രമം പാളി; കൊമ്പ്​ കൊണ്ട്​ പെരുമ്പാമ്പ് ചത്തു
cancel
camera_alt

ച​ത്ത കാ​ട്ടാ​ടും പെ​രു​മ്പാ​മ്പും

നാ​ദാ​പു​രം: കാ​ട്ടാ​ടി​നെ വി​ഴു​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കൊ​മ്പ് കൊ​ണ്ട് കു​ത്തേ​റ്റ് പെ​രു​മ്പാ​മ്പും ശ്വാ​സം മു​ട്ടി കാ​ട്ടാ​ടും ച​ത്തു. വി​ല​ങ്ങാ​ട് വ​ലി​യ പാ​നോം കു​രി​ശ് പ​ള്ളി റോ​ഡി​ലാ​ണ് സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ പെ​രു​മ്പാ​മ്പ് കാ​ട്ടാ​ടി​നെ പി​ടി​കൂ​ടി വി​ഴു​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. മ​ര​ണ​വെ​പ്രാ​ള​ത്തി​നി​ട​യി​ൽ ആ​ടി​െൻറ കൊ​മ്പ് കൊ​ണ്ട് പാ​മ്പി​നു കു​ത്തേ​റ്റ​താ​യി ക​രു​തു​ന്നു. മു​റി​വേ​റ്റ നി​ല​യി​ൽ പാ​മ്പ് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ പാ​മ്പ് ക​ഴു​ത്തി​ൽ ചു​റ്റി​വ​രി​ഞ്ഞ് ആ​ടി​നും ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​രു​ന്നു. മീ​റ്റ​റോ​ളം നീ​ള​മു​ള്ള പാ​മ്പി​െൻറ ശ​രീ​ര​ത്തി​ൽ കൊ​മ്പ് തു​ള​ച്ച് ക​യ​റി​യ മു​റി​വു ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ടി​നെ​യും പാ​മ്പി​നെ​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കൊ​ണ്ടു​പോ​യി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakegoat
News Summary - Attempt to swallow goat; The snake died
Next Story