Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ
cancel

നാദാപുരം: പൂക്കളം തീർക്കാൻ പൂപറിക്കാൻ പോയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ. ഇയ്യങ്കോട് പീറ്റപൊയിൽ സുമേഷിനെയാണ് (36) നാദാപുരം സി.ഐ എൻ. സുനിൽകുമാർ അറസ്​റ്റ്​ ചെയ്തത്. ചൊവ്വാഴ്​ച വൈകീട്ട് ആറരയോടെ, ഓണപ്പൂക്കളമൊരുക്കാൻ വീടിനുസമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

രാത്രിയാണ് പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് രക്ഷിതാവ് നാദാപുരം പൊലീസിൽ പരാതി നൽകി. ബുധനാഴ്​ച പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകി. പോക്സോ പ്രകാരം കേസെടുത്ത സംഭവത്തിൽ അറസ്​റ്റിലായ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedgirlmolestBJP
Next Story