ഒരു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ പാത്രം മുറിച്ചുമാറ്റി
text_fieldsഒരു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ പാത്രം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റുന്നു
നാദാപുരം: ഒരു വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ അലുമിനിയം പാത്രം അഗ്നിരക്ഷസേന കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. ഇയ്യങ്കോട് കോറോത്ത് ജമാലിെൻറ മകൾ ഷൻസയുടെ തലയിലാണ് കളിച്ചുകൊണ്ടിരിക്കുമ്പോൾ പാത്രം കുടുങ്ങിയത്.
ശ്വാസംകിട്ടാതെ പ്രയാസത്തിലായ കുട്ടിയെ രക്ഷിതാക്കൾ നാദാപുരം അഗ്നിരക്ഷസേന നിലയത്തിലേക്ക് എത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഏറെനേരത്തെ ആശങ്കക്കും പരിഭ്രാന്തിക്കും ശേഷം സേന ഉദ്യോഗസ്ഥർ കട്ടർ ഉപയോഗിച്ച് സുരക്ഷിതമായി പാത്രം മുറിച്ചുമാറ്റി കുട്ടിയെ അപകടത്തിൽനിന്ന് രക്ഷിച്ചു.

