Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഅനധികൃത പാർക്കിങ്​;...

അനധികൃത പാർക്കിങ്​; വാഹനങ്ങൾക്കെതിരെ നടപടി

text_fields
bookmark_border
nadapuram illegal parking
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലീ​സ് പി​ഴ​ചു​മ​ത്തി​യ നോ​ട്ടീ​സ് പ​തി​ച്ച നി​ല​യി​ൽ 

നാ​ദാ​പു​രം: തി​ര​ക്കേ​റി​യ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പൊ​ലീ​സി​ന്‍റെ ന​ട​പ​ടി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ​ചു​മ​ത്തി. ടൗ​ണി​ലേ​ക്ക് പു​ളി​ക്കൂ​ൽ ഭാ​ഗ​ത്തു​നി​ന്ന്​ പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ലാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ് മൂ​ലം ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​കു​ന്ന​ത്.

ഈ ​റോ​ഡി​ൽ നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, റോ​ഡി​ന്‍റെ പാ​ർ​ശ്വ​ങ്ങ​ൾ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ കൈ​യേ​റു​ന്ന​തി​നാ​ൽ ഇ​വി​ടെ ദി​വ​സ​വും ഏ​റെ​നേ​രം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ്വ​കാ​ര്യ ആ​ശു​പ​ത്രി, ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​റെ​നേ​ര​ത്തെ കു​രു​ക്കി​ന് ശേ​ഷ​മാ​ണ് പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഇ​വി​ടെ വ​ഴി​മു​ട​ക്കി​യു​ള്ള പാ​ർ​ക്കി​ങ്ങി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineIllegal Parking
News Summary - action against illegal parking
Next Story