Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightക​ഞ്ചാ​വ് കേ​സി​ൽ...

ക​ഞ്ചാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​യാ​ളു​ടെ വീ​ട്ടി​ൽ അ​ഴി​ഞ്ഞാ​ടി​ അക്രമിസംഘം

text_fields
bookmark_border
ക​ഞ്ചാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​യാ​ളു​ടെ വീ​ട്ടി​ൽ അ​ഴി​ഞ്ഞാ​ടി​ അക്രമിസംഘം
cancel


നാ​ദാ​പു​രം: ക​ട​മേ​രി​യി​ൽ ആക്ര​മി​സം​ഘം നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന്​ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ വെ​ള്ളി​ലോ​ട്ട് അ​ബ്​​ദു​ല്ല, സ​ലാം, ഫൈ​സ​ൽ എ​ന്നി​വ​രെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​േ​ട്ടാ​ടെ​യാ​ണ് സം​ഭ​വം. ക​ട​മേ​രി കീ​രി​യ​ങ്ങാ​ടി റോ​ഡി​ൽ പാ​റേ​മ്മ​ൽ നി​യാ​സി​െൻറ വീ​ട്ടി​ൽ വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ എ​ത്തി​യ സം​ഘ​മാ​ണ് നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​ത്.

നേ​ര​ത്തേ ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ നി​യാ​സി​െൻറ വീ​ട്ടി​ലാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നും ര​ണ്ടു കാ​റു​ക​ളി​ലാ​യെ​ത്തി​യ അ​ക്ര​മി​സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ട് പ്ര​ശ്നം നി​യാ​സു​മാ​യി ച​ർ​ച്ച ചെ​യ്യാ​നാ​ണ് ഇ​വ​ർ ഇ​വി​ടെ എ​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ സം​ഘം അ​ക്ര​മാ​സ​ക്ത​രാ​വു​ക​യും ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടു​കാ​ർ​ക്കെ​തി​രെ തി​രി​യു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി. ഇ​തി​നി​ടെ നാ​ട്ടു​കാ​രെ​യും ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഭ​യ​പ്പെ​ടു​ത്തി ആ​ക്ര​മി​ച്ചു.

സം​ഘം എ​ത്തി​യ ര​ണ്ടു കാ​റു​ക​ൾ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണം ന​ട​ന്ന വീ​ട്ടി​ൽ നി​ന്ന്​ യു​വ​തി​യ​ട​ക്കം നാ​ലു​പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡ​യി​ലെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang attack
News Summary - A gang of thugs broke into the house of a man who was released on bail in a cannabis case.
Next Story