Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightവ്യാജ വിമാനടിക്കറ്റ്...

വ്യാജ വിമാനടിക്കറ്റ് നൽകി ഒമ്പത് ലക്ഷം തട്ടിയ യുവാവിനെതിരെ കേസ്

text_fields
bookmark_border
fraud
cancel

നാ​ദാ​പു​രം: വ്യാ​ജ വി​മാ​ന​ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തി ഒ​മ്പ​ത് ല​ക്ഷ​ത്തി​ലേ​റെ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു. ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി ജി​യാ​സ് മ​ൻ​സി​ലി​ലെ ജി​യാ​സ് മു​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് നാ​ദാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. നാ​ദാ​പു​രം യൂ​നി​മ​ണി ഫി​നാ​ൻ​സ് സ​ർ​വി​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ മാ​നേ​ജ​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. നി​ര​വ​ധി പ്ര​വാ​സി​ക​ളെ​യാ​ണ് വ്യാ​ജ വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി ജി​യാ​സ് മു​ഹ​മ്മ​ദ് ക​ബ​ളി​പ്പി​ച്ചത്.

ഓ​ൺ​ലൈ​നി​ൽ യാ​ത്രാ​വി​വ​രം അ​റി​യാ​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ മ​ന​സ്സി​ലാ​ക്കി​യ​ത്. ഇ​തോ​ടെ ഇ​വ​ർ ടി​ക്ക​റ്റു​മാ​യി സ്ഥാ​പ​ന​ത്തെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ ടി​ക്ക​റ്റ് ന​ൽ​കി വ​ൻ​ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തി​യ വ​ക​യി​ൽ ല​ഭി​ച്ച തു​ക ക​മ്പ​നി അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യി യൂ​നി​മ​ണി മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നാ​ദാ​പു​രം പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatedfake flight ticket
News Summary - A case has been filed against a young man who cheated 9 lakhs by giving a fake flight ticket
Next Story