Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കൽ: യൂത്ത് ലീഗുകാരുടെ സ്റ്റേഷൻ ജാമ്യം വിവാദത്തിൽ, പൊലീസിൽ അമർഷം

text_fields
bookmark_border
പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കൽ: യൂത്ത് ലീഗുകാരുടെ സ്റ്റേഷൻ ജാമ്യം വിവാദത്തിൽ, പൊലീസിൽ അമർഷം
cancel
camera_alt

തെ​രു​വം​പ​റ​മ്പി​ൽ പൊ​ലി​സ് കേ​സി​നാ​ധാ​ര​മാ​യ സം​ഘ​ർ​ഷം

നാദാപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച്, കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ജീപ്പിൽനിന്ന് ബലമായി മോചിപ്പിച്ച കേസിൽ പ്രതികളായ യൂത്ത് ലീഗ് പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യം നൽകിയത് വിവാദമാകുന്നു.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും ഉന്നത ഇടപെടലിനെത്തുടർന്ന് പ്രതികളെ വിട്ടയച്ച നടപടിയിൽ സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തിയും അമർഷവും പുകയുകയാണ്. കഴിഞ്ഞാഴ്ച നാദാപുരം ഗവ. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങൾക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ എസ്.എഫ്.ഐയുടെ പതാക നശിപ്പിച്ച സംഭവത്തിൽ എം.എസ്.എഫ് പ്രവർത്തകനെ നാദാപുരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ, യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകർ സംഘടിച്ചെത്തി പൊലീസിനെ കൈയേറ്റം ചെയ്യുകയും ജീപ്പിൽനിന്ന് പ്രതിയെ ബലമായി മോചിപ്പിച്ച് കൊണ്ടുപോവുകയുമായിരുന്നു.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഈന്തുള്ളതിൽ ഹാരിസിൻ്റെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന പതിമൂന്നോളം പേരും പേരറിയാവുന്ന ഏഴുപേരുമടങ്ങിയ സംഘമാണ് പൊലീസിനെ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ എസ്.ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും, കേസിൽ ഉൾപ്പെട്ട ഏഴ് പ്രതികൾക്കാണ് കഴിഞ്ഞദിവസം സ്റ്റേഷനിൽവെച്ച് ജാമ്യം അനുവദിച്ചത്.

കോളജ് പരിസരത്ത് അരങ്ങേറിയ സംഘർഷത്തിൻ്റെയും പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വ്യക്തമായ തെളിവുകളും ഗൗരവമേറിയ വകുപ്പുകളും ഉണ്ടായിരുന്നിട്ടും ഉന്നതതല സമ്മർദങ്ങൾക്ക് വഴങ്ങി പ്രതികളെ വിട്ടയക്കേണ്ടി വന്നത് സേനയ്ക്ക് വലിയ നാണക്കേടായെന്ന നിലപാടിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ. ഇതിനെതിരെ പൊലീസുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ പൊലിസ് നടപടിക്കെതിരെ ലീഗ്, യൂത്ത് ലീഗ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attacking Police and Rescuing Accused: Youth League Members Getting Station Bail Sparks Controversy, Indignation in Police Force
Next Story