Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർഗീയ...

വർഗീയ ധ്രുവീകരണത്തിനെതിരെ ഐക്യപ്പെടണം -ജമാഅത്തെ ഇസ്​ലാമി ഇഫ്താർ സംഗമം

text_fields
bookmark_border
വർഗീയ ധ്രുവീകരണത്തിനെതിരെ ഐക്യപ്പെടണം -ജമാഅത്തെ ഇസ്​ലാമി ഇഫ്താർ സംഗമം
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹിന്ദ് കേ​ര​ള സംഘടിപ്പിച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു. ഇ​ട​തു​നി​ന്ന്: മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ്, പി. ​മോ​ഹ​ന​ൻ മാ​സ്റ്റ​ർ, ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, പി.​എം.​എ. സ​ലാം, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എം.​എ​ൽ.​എ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ, ടി. ​ആ​രി​ഫ​ലി, പി. ​മു​ജീ​ബു​റ​ഹ്മാ​ൻ, എം.​ഐ. അ​ബ്ദു​ൽ അ​സീ​സ്, അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി, എം.​കെ. രാ​ഘ​വ​ൻ എം.​പി, പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ, ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

കോ​ഴി​ക്കോ​ട്​: ഫാ​ഷി​സം കേ​ര​ള​ത്തി​ൽ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നി​ല്ലെ​ന്ന്​ സ​മാ​ധാ​ന​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ലെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഴ​ത്തി​ലു​ള്ള വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്​ കാ​ണാ​തി​രു​ന്നു​കൂ​ടെ​ന്നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹിന്ദ് സം​സ്ഥാ​ന ക​മ്മി​റ്റി കോ​ഴി​ക്കോ​ട്​ അ​സ്മ ട​വ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളും മ​ത​വി​ഭാ​ഗ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ട്​ ഒ​രു ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നി​ച്ചു​ജീ​വി​ക്കു​ക​യാ​ണ്. ഈ ​ആ​ശ​യ​​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന നീ​ക്ക​ങ്ങ​ളാ​ണ്​ സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​ത്. ഭീ​തി​ജ​ന​ക​മാ​യ ഈ ​ധ്രു​വീ​ക​ര​ണ​ത്തി​ൽ​നി​ന്ന്​ സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ സ​ർ​വ​ർ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വം​ശീ​യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തൊ​ന്നും യാ​ദൃ​ച്ഛി​ക​മാ​യി ക​രു​ത​രു​തെ​ന്ന്​ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി​യ ജ​മാ​അ​ത്ത്​ കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. കാ​ലേ​ക്കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ൾ അ​തി​ന്‍റെ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണി​പ്പോ​ൾ. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷം അ​തി​ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ്​ നേ​രി​ടു​ന്ന​ത്. ഇ​തി​നെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ജ​ണ്ട​യാ​യി മാ​ത്രം കാ​ണു​ന്ന​ത്​ നി​ര​ർ​ഥ​ക​മാ​ണ്. വം​ശീ​യ ഉ​ന്മൂ​ല​ന​മാ​ണ്​ ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ക​ക്ഷി, രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഭൂ​രി​പ​ക്ഷ വോ​ട്ടു​ബാ​ങ്ക്​ മു​ൻ​നി​ർ​ത്തി മൗ​നി​ക​ളാ​കു​ന്ന അ​വ​സ്ഥ അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത്​ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്​ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി പ​റ​ഞ്ഞു. ദേ​ശീ​യ ത​ല​ത്തി​ൽ കേ​ര​ള​മാ​ണ്​ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ക​രു​ത്ത്. എ​ല്ലാ​വ​രും യോ​ജി​ച്ചു​നി​ന്ന്​ ഈ ​അ​പ​ക​ടാ​വ​സ്ഥ അ​തി​ജ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ രാ​ജ്യം ക​ട​ന്നു​പോ​കു​മ്പോ​ൾ ന​ന്മ​ക്കു​വേ​ണ്ടി ഒ​രു​മി​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു. മ​നു​ഷ്യ​ൻ ഇ​ന്നോ​ളം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ ഐ​ക്യം അ​നി​വാ​ര്യ​മാ​യ കാ​ല​മാ​ണി​തെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ സ​ർ​വ​രും യോ​ജി​ച്ച്​ അ​തി​ജ​യി​ക്ക​ണ​മെ​ന്ന്​ പാ​ണ​ക്കാ​ട്​ അ​ബ്ബാ​സ​ലി ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എം.​കെ. രാ​ഘ​വ​ൻ എം.​പി, എ​ള​മ​രം ക​രീം എം.​പി, അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി, കെ.​എ​സ്. ഹം​സ, അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ എം.​എ​ൽ.​എ, പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ്, അ​ഡ്വ. പി.​എം.​എ. സ​ലാം, കെ.​പി.​എ. മ​ജീ​ദ്, ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ, ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഒ. ​അ​ബ്​​ദു​ല്ല, ഡോ. ​ഐ.​പി. അ​ബ്​​ദു​സ്സ​ലാം, ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ, കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഡോ. ​ആ​സാ​ദ്, വി.​ആ​ർ. അ​നൂ​പ്, സി​ദ്ദീ​ഖ് കാ​പ്പ​ൻ, എ. ​സ​ജീ​വ​ൻ, അ​ഡ്വ. കെ.​പി. നൗ​ഷാ​ദ​ലി, എ. ​സ​ജ്ജാ​ദ്, പി.​കെ. പാ​റ​ക്ക​ട​വ്, പി.​ജെ. വി​ൻ​സ​ന്‍റ്, എ​ൻ.​പി. ചെ​ക്കു​ട്ടി, എ​ൻ​ജി​നീ​യ​ർ മ​മ്മ​ദ്​​കോ​യ, അ​ഡ്വ. ഫാ​ത്തി​മ ത​ഹ്​​ലി​യ, അം​ബി​ക, സം​വി​ധാ​യ​ക​ൻ സ​ക്ക​രി​യ്യ, ഹ​ർ​ഷാ​ദ്, എം. ​നൗ​ഷാ​ദ്, ഡോ. ​ഔ​സാ​ഫ് ഹ​സ​ൻ, കാ​നേ​ഷ്​ പൂ​നൂ​ർ, ബാ​ബു​രാ​ജ്​ ഭ​ഗ​വ​തി, സൂ​ര്യ ഗ​ഫൂ​ർ, ദാ​മോ​ദ​ർ പ്ര​സാ​ദ്, ജ​മീ​ൽ അ​ഹ​മ്മ​ദ്, സ​മീ​ർ ബി​ൻ​സി, എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്, എം.​കെ. മു​ഹ​മ്മ​ദ​ലി, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്, ശി​ഹാ​ബ്​ പൂ​ക്കോ​ട്ടൂ​ർ, റ​സാ​ഖ് പാ​ലേ​രി, വി.​എം. ഇ​ബ്രാ​ഹീം, പി.​ഐ. നൗ​ഷാ​ദ്, എം. ​ഫി​റോ​സ് ഖാ​ൻ, തൗ​ഫീ​ഖ്​ മ​മ്പാ​ട്, മു​ഹ​മ്മ​ദ്​ സ​ഈ​ദ്, അ​ഡ്വ. റ​ഹ്​​മാ​ൻ ഇ​രി​ക്കൂ​ർ, ആ​യി​ശ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ​ജ​ന. സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarJamaat IslamiCommunal Polarization
News Summary - Must unite against communal polarization - Jamaat Islami Iftar gathering
Next Story