Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനേതാക്കളുടെ...

നേതാക്കളുടെ ഗ്രൂപ്പുകളി: മുസ്​ലിം ലീഗ്​ വാർഡ്​ ചെയർമാൻ രാജിവെച്ചു

text_fields
bookmark_border
muslim league
cancel

കോഴിക്കോട്​: ജില്ല, മണ്ഡലം നേതാക്കളുടെ ഗ്രൂപ്​ പ്രവർത്തനത്തിലും കുടിപ്പകയിലും പ്രതിഷേധിച്ച്​ പാർട്ടിയിൽനിന്ന്​ രാജിവെച്ചതായി മുസ്​ലിം ലീഗ്​ മൂഴിക്കൽ വാർഡ്​ കമ്മിറ്റി ചെയർമാൻ വി.പി. മുഹമ്മദ്​ അഷ്​റഫ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേരത്തേ ജില്ല ഒാഫിസ്​ നിർമാണത്തിന്​ സമാഹരിച്ച ഫണ്ടിൽനിന്ന്​ 7.50 ലക്ഷം രൂപ വഴിവിട്ട്​ ​െചലവഴിക്കുന്ന സ്ഥിതിയുണ്ടായി.

നോർത്ത്​ നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നതുമുതലുള്ള പ്രശ്​നങ്ങൾ പരിഹരിക്കാത്തതുകാരണം നേരത്തേ നിരവധി പേർ രാജിവെച്ചിരുന്നു. മാറിനിന്നവരെയും നോർത്ത്​ മണ്ഡലം യു.ഡി.എഫ്​ ചെയർമാനെയും മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ജില്ല കമ്മിറ്റി ഇടപെട്ട്​ നിർദേശം നൽകിയിട്ടും പലനേതാക്കളും ഇതിന്​ വിപരീതമായ കാര്യങ്ങളാണ്​ ​െചയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.പി. അബൂബക്കർ, കെ. അബ്​ദുൽ നാസർ, പി. കാസിം എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignsmuslim leagumoozhikkal
Next Story