Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമധ്യവയസ്കന്റെ ​കൊല:...

മധ്യവയസ്കന്റെ ​കൊല: പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
arrest
cancel

കോ​ഴി​ക്കോ​ട്: വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കി​ട​ന്ന മ​ധ്യ​വ​യ​സ്ക​നെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രും റി​മാ​ൻ​ഡി​ൽ.

കൊ​മ്മേ​രി സ്വ​ദേ​ശി​ക​ളാ​യ എ​ര​വ​ത്ത്കു​ന്ന് അ​മ്മാ​ട്ട് ജി​ഗ്നേ​ഷ് (48), അ​മ്മാ​ട്ട് ഉ​മേ​ഷ് (50), മാ​ണി​ങ്ങി​ൽ മ​നോ​ജ് എ​ന്ന മ​നു (52), അ​മ്മാ​ട്ട് മീ​ത്ത​ൽ സൂ​ര​ജ് (27), അ​മ്മാ​ട്ട് മീ​ത്ത​ൽ സ​തീ​ശ​ൻ (41) എ​ന്നി​വ​രെ​യാ​ണ് കു​ന്ദ​മം​ഗ​ലം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. എ​ര​വ​ത്ത്കു​ന്ന് അ​മ്മാ​ട്ട് പ​റ​മ്പി​ൽ കി​ര​ൺ​കു​മാ​റാ​ണ് (45) കൊ​ല്ല​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സാ​ണ് സം​ഘ​ത്തെ അ​റ​സ്റ്റു​ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ നി​ന്ന് വ​ഴ​ക്കി​ട്ട് ത​ല​യ​ണ​യു​മാ​യി ​പോ​യ കി​ര​ൺ​കു​മാ​റി​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള കോ​ൺ​ക്രീ​റ്റ് ഇ​ട​വ​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ലെ പ​രി​ക്കു​ക​ളാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​രു​മാ​യി കി​ര​ൺ മു​മ്പ് വ​ഴ​ക്കി​ട്ടി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​ത്തി​ൽ ഇ​വ​ർ കി​ര​ണി​നോ​ട് വ​ഴി​യി​ൽ​നി​ന്ന് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ മ​റ്റു പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ക​മ്പി​പ്പാ​ര അ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandMurder Casesmiddle-aged manmurder
News Summary - Murder of middle-aged man-Accused in remand
Next Story