സ്വകാര്യ ലോഡ്ജിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ ഭർത്താവ് ഭാര്യയെ കഴുത്തിൽ കത്തിവെച്ച് വധിക്കാൻ ശ്രമിച്ചെന്ന് പരാതി. പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തു. മേപ്പയൂർ സ്വദേശി അഷ്റഫും നിലമ്പൂർ സ്വദേശി സലീനയുമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തത്.
ശനിയാഴ്ച രാത്രി 10.45ഓടെ സലീനയെ അഷ്റഫ് കഴുത്തറുത്ത് കൊല്ലാൻ നോക്കി. ഇതുസംബന്ധിച്ച് സലീനയുടെ പിതാവിെൻറ പരാതിയിലാണ് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. എരഞ്ഞിപ്പാലത്ത് വനിത ഹോസ്റ്റൽ നടത്തിപ്പുകാരിയാണ് സലീന.
ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. സംഭവം നടക്കുേമ്പാൾ കുട്ടിയും കൂടെയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാവൂർ റോഡിലെ ലോഡ്ജിലാണ് സംഭവം. റൂമിലെ ബഹളത്തെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

