യുവാവിന് കുത്തേറ്റ സംഭവം: പ്രതിയെ അറസ്റ്റ് ചെയ്തു
text_fieldsപന്നിക്കോട്: ചൊവ്വാഴ്ച രാത്രി കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ച സംഭവത്തിൽ പ്രതി സക്കീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയതായും അന്വേഷണ ചുമതല വഹിക്കുന്ന മുക്കം സി.ഐ പ്രജീഷ് പറഞ്ഞു. കഴുത്തിന് കുത്തേറ്റ സജീഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്തിട്ടുണ്ട്. സക്കീറിെൻറ കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യംചെയ്തപ്പോൾ വാഹനം പിറകോട്ടെടുത്ത് സക്കീറിെൻറ ബൈക്ക് മറിച്ചിട്ടതോടെ ഇവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് രണ്ടു പേരെയും പിരിച്ചുവിട്ടെങ്കിലും വീണ്ടും ഏറ്റുമുട്ടുകയാണുണ്ടായത്. ഇതിനിടെ സക്കീർ കത്തിയെടുത്ത് സജീഷിനെ കുത്തുകയായിരുന്നുവെന്നാണ് പരാതി.

