Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightസ്വർണവും പണവും കവർന്ന...

സ്വർണവും പണവും കവർന്ന യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
സ്വർണവും പണവും കവർന്ന യുവാവ് അറസ്​റ്റിൽ
cancel

മു​ക്കം: കു​മാ​ര​നെ​ല്ലൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി വീ​ടു​ക​ളി​ൽ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. കു​മാ​ര​നെ​ല്ലൂ​ർ വ​ട​ക്കേ​ക്കു​ന്ന​ത്ത്​ ക​ണാ​ര​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രീ​ഷ് ബാ​ബു​വി​നെ​യാ​ണ്​ (20) മു​ക്കം പൊ​ലീ​സി​െൻറ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കു​മാ​ര​നെ​ല്ലൂ​രി​ൽ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം പോ​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ അ​ടു​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. നി​സാ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സം​ഭ​വ സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു വീ​ടു​ക​ളു​ടെ​യും പി​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് പ്ര​തി അ​ക​ത്തു​ക​ട​ന്ന​ത്.

ഒ​രാ​ഴ്ച​യാ​യി പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പൊ​ലീ​സി​െൻറ വ​ല​യി​ലാ​യ​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ മോ​ഷ്​​ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണം പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി. മോ​ഷ്​​ടി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വാ​ങ്ങി​യ​താ​യി പ്ര​തി പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. നി​സാ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ കെ. ​ഷാ​ജി​ദ്, എ.​എ​സ്.​ഐ ജ​യ​മോ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബ്​​ദു​ൽ ഖാ​ദ​ർ, സി​വി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, സു​ഭാ​ഷ്, സി​ൻ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedstealing gold
News Summary - Young man arrested for stealing gold and silver
Next Story