മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റിൽ
text_fieldsരഞ്ജിത്ത്, രഞ്ജിത്ത് കവർന്ന അഞ്ച് ബൈക്കുകൾ
മുക്കം: മോഷ്ടിച്ച ബൈക്കുമായി യുവാവ് മുക്കം പൊലീസ് പിടിയിലായി. തൃശ്ശൂർ മണിത്തറ സ്വദേശി ഡിസ്കവർ രഞ്ജിത്ത് എന്ന കുമ്പളംകോട്ടിൽ രഞ്ജിത്തി(35) നെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പൊറ്റശ്ശേരിയിൽ വാഹനപരിശോധനക്കിടയിലാണ് ഇയാൾ പൊലീസ് വലയിൽ വീണത്.
മുക്കത്തും പരിസരപ്രദേശങ്ങളിൽനിന്നുമായി കവർന്ന അഞ്ച് ബൈക്കുകളും പ്രതിയിൽനിന്ന് കണ്ടെത്തി. ജൂൺ മാസത്തിൽ മുക്കം പി.സി ജങ്ഷനിൽനിന്ന് മോഷണം പോയ സന്നദ്ധ പ്രവർത്തകെൻറ ബജാജ് ഡിസ്കവർ ബൈക്കാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. തൃശ്ശൂരിൽനിന്നും സ്വർണമോതിരം മോഷ്ടിച്ച കേസിൽ കുടുങ്ങി നാടുവിട്ട രഞ്ജിത്ത് ഏറെ നാളായി മാവൂർ പൊലീസ് സ്റ്റേഷന് മുൻവശത്തുള്ള ഒരു വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരുകയാണ്.
മുക്കത്തും പരിസരപ്രദേശങ്ങളിൽനിന്നും പലപ്പോഴായി ബൈക്കുകൾ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിനിടെ രഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബജാജ് കമ്പനിയുടെ ഡിസ്കവർ മോഡൽ ബൈക്കുകൾ കൂടുതലായി മോഷ്ടിക്കുന്നതിനാലാണ് ഡിസ്കവർ രഞ്ജിത്ത് എന്ന വിളിപ്പേരിൽ ഇയാൾ അറിയപ്പെട്ടിരുന്നത്. മോഷ്ടിച്ച രണ്ടു ബൈക്കുകൾ മുക്കം മാമ്പറ്റയിലുള്ള ആക്രിക്കടയിൽ വിൽപന നടത്തിയതായും പ്രതി സമ്മതിച്ചു.
മുക്കം ഇൻസ്പെക്ടർ ബി.കെ. സിജുവിെൻറ നേതൃത്വത്തിൽ എസ്.ഐ കെ. ഷാജിദ്, അഡിഷനൽ എസ്.ഐ വി.കെ. റസാഖ്, എ.എസ്.ഐ മാരായ സലീം മുട്ടത്ത്, ജയമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

