Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

text_fields
bookmark_border
കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
cancel
camera_alt

മുക്കം നഗരസഭയിൽ മണാശ്ശേരിക്ക് സമീപം കൃഷിയിടത്തിലിറങ്ങിയതിനെ തുടർന്ന് വെടിവെച്ചുകൊന്ന കാട്ടുപന്നി

മുക്കം: പന്നുളി കോളനിക്ക് സമീപം കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വ്യാഴാഴ്ച പുലർച്ച രണ്ടോടെ അടുക്കത്തിൽ മുഹമ്മദ്‌ ഹാജിയുടെ വാഴത്തോട്ടത്തിൽ ഇറങ്ങിയ 160 കിലോ തൂക്കമുള്ള കാട്ടുപന്നിയെ എം പാനൽ ഷൂട്ടർ സി.എം. ബാലനാണ് വെടിവെച്ചുകൊന്നത്. നഗരസഭ ചെയർമാൻ പി.ടി. ബാബു, കൗൺസിലർ രജനി, പരിസരവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ജഡം സംസ്കരിച്ചു.

നായർകുഴി: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ചാത്തമംഗലം പഞ്ചായത്ത്‌ എട്ടാം വാർഡിൽ നായർകുഴി തടത്തിൽ അബ്ദുൽ ഗഫൂറിന്റെ കിണറ്റിലാണ് 80 കിലോ തൂക്കം വരുന്ന ആൺ കാട്ടുപന്നി വീണത്. പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിന്റെ നിർദേശമനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം നാലിന് എം പാനൽ ഷൂട്ടർ സി.എം. ബാലനാണ് വെടിവെച്ചു കൊന്നത്. ജഡം സംഭവസ്ഥലത്തിനടുത്തു തന്നെ നിയമാനുസരണം മറവുചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wild boar was shot dead
Next Story