Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightകൃഷിയിടത്തിലിറങ്ങിയ...

കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
cancel

മുക്കം: കൃഷിയിടത്തിൽ ഇറങ്ങി വിളനശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മുക്കം നഗരസഭയിൽ തോട്ടത്തിൻ കടവ് ഡിവിഷനിൽ പച്ചക്കാട് ചൂരക്കാട്ട് ശിവദാസ െൻറ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ്​ വെടിവെച്ചുകൊന്നത്.

കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ വനം വകുപ്പ് അനുമതി നൽകിയ വി.വി. ബാലനാണ് വെടിവെച്ചത്. അനുമതി ലഭിച്ച് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ പന്നിയെയാണ് വെടിവെച്ചുകൊല്ലുന്നത്. സിവിഷൻ കൗൺസിലർ സാലി സിബിയുടെ സാന്നിധ്യത്തിൽ നായർകൊല്ലി സെക്ഷൻ ഫോറസ്​റ്റ്​ ഓഫിസർ കെ.കെ. സജീവ് കുമാർ, സെക്ഷൻ ഫോറസ്​റ്റ്​ ഓഫിസർ ഗ്രേഡ് കെ.പി. പ്രശാന്തൻ, ബീറ്റ് ഓഫിസർമാരായ പി.വിജയൻ, എം.എസ്. പ്രസുധ, ഒ. ശ്വേത പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പന്നിയുടെ ജഡം പരിശോധിച്ച് മഹസർ തയാറാക്കി നീലേശ്വരം എസ്​റ്റേറ്റിൽ അസിസ്​റ്റൻറ് മാനേജർ അനിൽകുമാറി െൻറ സാന്നിധ്യത്തിൽ മറവുചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boargunshoted
News Summary - wild boar gunshoted
Next Story