Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമുക്കത്ത് കടകളിൽ...

മുക്കത്ത് കടകളിൽ വ്യാപക മോഷണം

text_fields
bookmark_border
shoplifting in Mukkam
cancel
camera_alt

മുക്കം ടൗണിൽ മോഷണം നടന്ന സ്ഥലങ്ങളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

മു​ക്കം: മു​ക്കം ടൗ​ണി​ൽ ര​ണ്ടു ക​ട​ക​ളി​ൽ മോ​ഷ​ണ​വും പ​ത്തോ​ളം ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, മാ​ളി​ക കോം​പ്ല​ക്സി​ലെ സ​നം ബാ​ഗ്ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​ണ​മു​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സ​നം ബാ​ഗ് ഹൗ​സി​ൽ നി​ന്ന് 20,000 രൂ​പ​യോ​ള​വും സ​പ്ലൈ​കോ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്ന് 4000 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. യാ​മി ടെ​ക്സ്റ്റ​യി​ൽ​സ്, ചി​ൽ​കെ​റ്റ്, എ​ജു​ബ​സാ​ർ, ക​ള​ർ വേ​ൾ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ക്വാ​ളി​റ്റി ഫാ​ൻ​സി, ഹോം ​സെൻറ​ർ, ഹൈ​ന​സ് ഫാ​ൻ​സി, ബെ​ല്ലാ മൊ​ബൈ​ൽ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

മി​ക്ക ക​ട​ക​ളു​ടെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സു​മി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. ക്വാ​ളി​റ്റി ഫാ​ൻ​സി​യി​ലെ സി.​സി.​ടി.​വി​യി​ൽ​നി​ന്ന് മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ഖം മൂ​ടി​യും കൈ​യി​ലും കാ​ലി​ലും ഷോ​ക്സും ധ​രി​ച്ച മോ​ഷ്ടാ​വി​ന്റെ കൈ​യി​ൽ ടോ​ർ​ച്ച്, പൂ​ട്ട് പൊ​ളി​ക്കാ​നു​ള്ള ഹാ​മ​ർ എ​ന്നി​വ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukkamshoplifting
News Summary - Widespread shoplifting in Mukkam
Next Story