സത്യപ്രതിജ്ഞ ദിവസം തന്നെ കുടിവെള്ള പ്രശ്നത്തിന് പരിഹാരവുമായി വാർഡംഗം
text_fieldsമുക്കം: സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തി കാരശ്ശേരിയിലെ ഒരു വാർഡംഗം. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കുവ്വപ്പാറ പ്രദേശത്തെ 10 ഓളം കുടുംബങ്ങൾക്ക് ആശ്വാസമായി വാർഡ് മെംബർ അമീന ബാനുവാണ് കുഴൽ കിണർ നിർമിച്ചുനൽകിയത്. തെരഞ്ഞെടുപ്പ് കാലത്ത് വീടുകളിൽ വോട്ട് ചോദിച്ചു പോയ സമയത്ത് കുവ്വപ്പാറ ഭാഗത്തുള്ള വോട്ടർമാരുടെ പ്രധാന ആവശ്യം ആ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നായിരുന്നു.
അന്ന് അമീന ബാനു അവർക്കൊരു വാക്ക് നൽകി. തോറ്റാലും ജയിച്ചലും നിങ്ങൾക്ക് കുടിവെള്ളം എത്തിച്ചുനൽകുമെന്ന്. ആ വാക്കാണ് ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത ഉടനെ പൂർത്തിയാക്കിയത്. ഒന്നാം ഘട്ടം എന്നനിലയിൽ കുഴൽ കിണർ നിർമിച്ചു നൽകുകയും വെള്ളം കാണുകയും ചെയ്തു. അടുത്ത ഘട്ടത്തിൽ ടാങ്ക് വെക്കുകയും പൈപ്പ് കണക്ഷൻ നൽകുകയും ചെയ്യും.
കുഴൽകിണർ നിർമാണത്തിന്റെ ഉദ്ഘാടനം മുസ്‍ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം നിർവഹിച്ചു. റഹൂഫ് കൊളക്കാടൻ അധ്യക്ഷനായി. സമദ് ആനയാംകുന്ന്, എ.പി. ബാപ്പു, മുജീബ് കറുത്തേടത്ത്, റിയാസ് ഊരാളി, യാസർ ചാലൂളി, ഹക്കിം ആറ്റുപുറം എന്നിവർ സംബന്ധിച്ച .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

