Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതിൽ ഇടിഞ്ഞുവീണു
text_fieldsbookmark_border
കനത്ത മഴയില്‍ കുറ്റിപ്പറമ്പ് പുളിയാളില്‍ മൂസ സഖാഫിയുടെ വീടിനോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞ നിലയില്‍
മുക്കം: വ്യാഴാഴ്ച പുലർച്ചക്കുണ്ടായ കനത്ത മഴയില്‍ വീടിനോട് ചേര്‍ന്ന മതിൽ ഇടിഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ 18ാം വാര്‍ഡ് കുറ്റിപ്പറമ്പ് പുളിയാളില്‍ മൂസ സഖാഫിയുടെ വീടിനോട് ചേര്‍ന്ന മൂന്നു മീറ്റര്‍ ഉയരമുള്ള മതിലാണ് സമീപത്തെ റോഡിലേക്ക് ഇടിഞ്ഞുവീണത്.
പുലര്‍ച്ച മൂന്നു മണിയോടെയാണ് സംഭവം.ആളൊഴിഞ്ഞ സമയമായതിനാൽ അപകടം ഒഴിവായി.കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വീട് അപകടഭീഷണിയിലാണ്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, സെക്രട്ടറി ഒ.എ. അസു, വാര്‍ഡ് മെംബര്‍മാരായ രമ്യ, സുബെെദ മാളിയേക്കല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

