കാരശ്ശേരിയിൽ യു.ഡി.എഫ്–വെല്‍ഫെയര്‍ പാര്‍ട്ടി വിജയാഹ്ലാദം
text_fieldsകാരശ്ശേരി പഞ്ചായത്തില്‍ ഭരണം തിരിച്ചുപിടിച്ച യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകർ നടത്തിയ ആഹ്ലാദപ്രകടനം
മുക്കം: കാരശ്ശേരി പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. നോര്‍ത്ത് കാരശ്ശേരിയില്‍നിന്ന് ആരംഭിച്ച റാലി ആനയാംകുന്നില്‍ സമാപിച്ചു.
മുക്കം ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷറഫ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾക്കും വിവിധ കേന്ദ്രങ്ങളില്‍ സീകരണം നല്കി.
വി.എന്‍. ജംനാസ്, യൂനുസ് പുത്തലത്ത്, കെ. കോയ, സമാന് ചാലൂളി, വി.എ. റഷീദ്, അബ്ദു കൊയങ്ങോറന്‍, ചാലൂളി അബൂബക്കര്‍, പി.കെ. ശംസുദ്ദീന്‍, സി.വി. ഗഫൂര്‍, ജയിംസ് ജോഷി, സുരേന്ദ്രലാല്‍, എം.ടി. സെയ്ദ് ഫസല്‍, ഇ.പി. ബാബു, നിസാം കാരശ്ശരി, പി.എം. സുബൈര്‍ ബാബു, എന്‍.പി. ഖാസിം, എ.കെ. സാദിഖ്, റീന പ്രകാശ്, ഷാഹിന ടീച്ചര്‍, ജോസ് പാലിയത്ത്, കെ.സി. നൂറുദ്ദീന്‍, നടുക്കണ്ടി അബൂബക്കര്‍, പി.പി. നാസര്‍, ഇ.പി. ഉണ്ണിക്കൃഷ്ണന്, പി. അലവിക്കുട്ടി, മുനീര്‍ തേക്കുംകുറ്റി, റഊഫ് കൊളക്കാടന്‍ എന്നിവർ സംസാരിച്ചു.
എം.പി.കെ. അബ്ദുല്‍ ബര്‍റ് അധ്യക്ഷത വഹിച്ചു.

