Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightചാത്തമംഗലത്ത് രണ്ടു...

ചാത്തമംഗലത്ത് രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ചാത്തമംഗലത്ത് രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
cancel

ചാത്തമംഗലം: കൃഷി നശിപ്പിച്ച രണ്ട് കാട്ടുപന്നികളെ കൂടി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ വെടിവെച്ചുകൊന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി വെടിെവച്ചുകൊന്ന കാട്ടുപന്നികൾ നാലായി. വെള്ളലശ്ശേരി പുതിയാടം ഏറാടി പറമ്പ് അബ്​ദുറഹിമാെൻറ കൃഷിയിടത്തിലും പുളിയശ്ശേരി കൃഷ്ണൻ നമ്പൂതിരിയുടെ കൃഷിയിടത്തിലും കയറിയ പന്നികളെയാണ് ശനിയാഴ്ച പുലർച്ച വകവരുത്തിയത്​.

വനം വകുപ്പിെൻറ അനുമതിയോടെ സി.എം. ബാലൻ, ബിനോയ് എന്നിവരാണ് വെടിവെച്ചത്. പീടികപ്പാറ സെക്​ഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ഷാജു, സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാരായ കെ. അഷ്റഫ്, പി. ജലീസ്, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ സി. മുഹമ്മദ് അസ്​ലം, ജിതേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chathamangalamwild boarsShot Death
News Summary - Two wild boars were shot dead in Chathamangalam
Next Story