ഇത് അബ്ദുറഹിമാന്റെ പുണ്യം; വഴിയാത്രക്കാർക്ക് മധുരം നൽകി ഞാവൽ പഴങ്ങൾ
text_fieldsമുക്കം: മാമ്പഴക്കാലമായതോടെപറമ്പുകളിലും പാതയോരങ്ങളിലുമൊക്കെ പഴുത്തു നിൽക്കുന്ന മാമ്പഴങ്ങൾ കാണുക സാധാരണമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ അധികമൊന്നും പ്രചാരത്തിലില്ലാത്ത ഞാവൽ പഴം വിളഞ്ഞ് പഴുത്തു നിൽക്കുന്ന ഒരു പാതയോരം ഉണ്ട്. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കത്തിനടുത്ത് ഓടതെരുവിലാണ് ഞാവൽപ്പഴങ്ങൾ പഴുത്തു നിൽക്കുന്ന നിരവധി മരങ്ങൾ ഉള്ളത്.
ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ നിരവധി ആളുകളാണ് ഇപ്പോൾ ഈ മരങ്ങൾക്ക് അടുത്തെത്തി ഞാവൽ പഴത്തിന്റെ സ്വാദ് ആസ്വദിക്കുന്നത്. മതി തീരുവോളം ഞാവൽപ്പഴം കഴിക്കുന്നവരാരും പക്ഷേ ഇത് ആര് നട്ടുപിടിപ്പിച്ചു എന്ന് അന്വേഷിക്കാറില്ല. ഇതുപോലെ വിവിധ പാതയോരങ്ങളിലും മറ്റും നിരവധി ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പ്രകൃതിക്കും മനുഷ്യനും തണലും ആശ്വാസവും നൽകുന്ന അരീക്കോട് സ്വദേശി അബ്ദുറഹിമാൻ എന്ന കറകളഞ്ഞ പരിസ്ഥിതി പ്രവർത്തകനാണ് ഈ മാധുര്യം കിനിയുന്ന ഫലത്തിനു പിന്നിൽ. അബ്ദുറഹിമാനും ഭാര്യയും ചേർന്ന് വർഷങ്ങൾക്കു മുൻപ് നട്ടുപിടിപ്പിച്ചതാണ് ഈ പാതയോരത്തെ ഞാവൽപ്പഴങ്ങൾ ഉൾപ്പെടെയുള്ള നിരവധി മരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

