വോട്ടെടുപ്പ് നടപടികളിൽ സുതാര്യത ഉറപ്പുവരുത്തണം -റസാഖ് പാലേരി
text_fieldsവെൽഫെയർ പാർട്ടി കുടുംബസംഗമം സംസ്ഥാന
പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
മുക്കം: വോട്ടെടുപ്പ് നടപടികളിൽ തിരഞ്ഞെടുപ്പ് കമീഷൻ സുതാര്യത ഉറപ്പുവരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബി.ജെ.പിക്ക് വീഴുന്നതും, 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നത് മറയാക്കി കള്ളവോട്ടുകൾ ചെയ്യുന്നതും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നതാണ്. വയനാട് പാർലമെന്റ് മണ്ഡലം മുക്കം മുനിസിപ്പാലിറ്റിയിലെ 129, 130 ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, മുക്കം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഉബൈദുല്ല, കെ. അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

