മൂന്നു വയസ്സുകാരി റന നീന്തലിൽ സൂപ്പർ
text_fieldsമുക്കം: മൂന്നു വയസ്സുകാരി റന ഫാത്തിമ പുഴയിൽ നീന്തിയും വെള്ളത്തിൽ ഊളിയിട്ടും നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ്. പാറയുടെ മുകളിൽനിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടി ആഴത്തിൽ ഊളിയിടാനും നീന്താനും പഠിപ്പിച്ചത് വല്യമ്മയായ റംല മനാഫാണ്. അലക്കാനും മറ്റും പുഴയിൽ പോകുന്ന വല്യുമ്മയോടൊപ്പം സ്ഥിരമായി തോട്ടുമുക്കം ചെറുപുഴയിൽ പോയാണ് കൊച്ചു മിടുക്കി നീന്തൽ പഠിച്ചത്. മൂത്ത മകളുടെ മക്കളായ മുഫീദിനെയും മുർഷിദിനെയും റംല നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. റനക്ക് നീന്താൻ കൂട്ടായി ഇവർ രണ്ട് പേരുമുണ്ടാവും.
കുത്തിയൊഴുകുന്ന പുഴയിൽ മൂന്ന് വയസ്സുകാരി റന ഫാത്തിമയെ രക്ഷിക്കാനെത്തിയ നാട്ടുകാർക്ക് അമളി പറ്റിയിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിെൻറയും റിഫാന റഫീഖിെൻറയും ഏക മകളാണ് റന ഫാത്തിമ.

