ആവശ്യപ്പെട്ട സീറ്റുകൾ അനുവദിച്ചില്ല; മുക്കത്ത് സി.പി.ഐ മുന്നണിയിൽനിന്ന് പുറത്തേക്ക്
text_fieldsമുക്കം: എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് ആവശ്യപ്പെട്ട സീറ്റ് നൽകിയില്ലെന്ന് ആരോപിച്ച് മുന്നണിയിൽനിന്ന് പുറത്തേക്ക്.
വീണ്ടും നടത്തിയ ചർച്ചയിൽ 27, 30 വാർഡുകൾ എൽ.ഡി.എഫ് നൽകാമെന്ന് പറഞ്ഞങ്കിലും സി.പി.ഐക്ക് സ്വീകാര്യമായില്ല. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാക്കൾ എൽ.ഡി.എഫ് പാർട്ടി ഓഫിസിൽ കഴിഞ്ഞ ദിവസം എത്തി 27, 30 സീറ്റുകൾ ഞങ്ങൾക്ക് വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.
നേരത്തെ അനുവദിച്ച് തിരിച്ചെടുത്ത 26, 10 ഡിവിഷനുകൾ അനുവദിക്കണം. രണ്ടിൽ ഒരു ഡിവിഷനെങ്കിലും ലഭിച്ചാൽ മത്സര രംഗത്തുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 27, 30 ഡിവിഷനുകളിൽ മത്സരിക്കാനില്ലെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ്.

