Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണം നടത്തിയ സ്ഥാപനത്തിൽ നാല് ദിവസത്തിന് ശേഷം വീണ്ടും മോഷണത്തിനെത്തി; പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​ജി

മുക്കം: റിപ്പയറിങ് സെന്ററിൽനിന്ന് മോട്ടോറുകൾ മോഷണം പോയ കേസിൽ പ്രതി പിടിയിൽ. കുമാരനെല്ലൂർ കീഴേടത്ത് സജിയെയാണ് (42) മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കം പി.സി റോഡിൽ സിനിമാശാലക്കുസമീപം പ്രവർത്തിക്കുന്ന മലബാർ ഏജൻസിയിൽ നന്നാക്കാനായി ക്രഷറിൽ നിന്നെത്തിച്ച മോട്ടോറുകളാണ് ഇയാൾ രണ്ട് ദിവസങ്ങളിലായി കവർന്നത്.

കഴിഞ്ഞ 11ന് മോട്ടോർ കളവുപോയതിനെ തുടർന്ന് സ്ഥാപനമുടമയും പൊലീസും നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് 15ന് പുലർച്ച ഇയാൾ വീണ്ടുമെത്തി സ്ഥാപനത്തിൽനിന്ന് മോട്ടോർ മോഷ്ടിച്ച് തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റിവെച്ചശേഷം ഉച്ചയോടെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു.

സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ്, എസ്.ഐ മനോജ് കുമാർ, എ.എസ്.ഐ ജോയ് തോമസ്, സി.പി.ഒ റഷീദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft case- Accused in custody
Next Story