ചാത്തമംഗലം: വെള്ളലശ്ശേരി പുളിയിശ്ശേരി വാസുദേവൻ നമ്പൂതിരിയുടെ കൃഷിയിടത്തിലിറങ്ങിയ പന്നിയെ വ്യാഴാഴ്ച പുലർച്ച വെടിവെച്ചു കൊന്നു. ശല്യം രൂക്ഷമായതിനെതുടർന്ന് നാട്ടുകാരും കർഷകരും രംഗത്തിറങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇതിന് അനുമതി നൽകിയതും തോക്ക് ലൈസൻസുള്ളവരെ ഉൾപ്പെടുത്തിയുള്ള എംപാനലിന് അംഗീകാരം ലഭിച്ചതും.
പാനലിൽെപട്ട സി.എം. ബാലനാണ് വെടിവെച്ചത്. പീടിക പാറ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ഷാജു, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. അഷ്റഫ്, പി. ജലീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. മുഹമ്മദ് അസ്ലം, ജിതേഷ് തുടങ്ങിയവർ സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി.