Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്നേ​ഹ​ച​ക്ര​ങ്ങ​ൾ തി​രി​യു​ന്നു; കു​രു​ന്നു​ക​ളു​ടെ ജീ​വ​നുവേണ്ടി മ​ല​യോ​ര​ത്തി​ന്റെ കാ​രു​ണ്യ​യാ​ത്ര

text_fields
bookmark_border
ന​വം​ബ​ർ ര​ണ്ടി​ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 30ലേ​റെ ബ​സു​ക​ൾ
സ്നേ​ഹ​ച​ക്ര​ങ്ങ​ൾ തി​രി​യു​ന്നു; കു​രു​ന്നു​ക​ളു​ടെ ജീ​വ​നുവേണ്ടി മ​ല​യോ​ര​ത്തി​ന്റെ കാ​രു​ണ്യ​യാ​ത്ര
cancel

മു​ക്കം: അ​പൂ​ർ​വ ജ​നി​ത​ക രോ​ഗ​മാ​യ സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി ബാ​ധി​ച്ച ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ കൈ​കോ​ർ​ക്കു​ക​യാ​ണ് മ​ല​യോ​ര​ത്തെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും. ഒ​ന്ന​ര വ​യ​സ്സു​കാ​രാ​യ ഈ​ഥ​ൻ, ഡേ​വി​ഡ്, ഒ​ലി​വ​ർ എ​ന്നീ കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി 50 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന് ക​രു​ത്തേ​കാ​നാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ​ത്തി​ന്റെ ച​ക്ര​ങ്ങ​ളു​രു​ട്ടു​ന്ന​ത്. ന​വം​ബ​ർ ര​ണ്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന 'കാ​രു​ണ്യ​യാ​ത്ര'​യി​ലൂ​ടെ അ​ന്ന​ത്തെ ബ​സ് സ​ർ​വി​സു​ക​ളി​ൽ നി​ന്ന് ഇ​ന്ധ​ന​ച്ചെ​ല​വ് ക​ഴി​ച്ചു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ അ​ന്ന​ത്തെ വേ​ത​ന​വും ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് കൈ​മാ​റും.

തി​രു​വ​മ്പാ​ടി മു​ൻ എം.​എ​ൽ.​എ ലി​ന്റോ ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലും ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​രം​ഭ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​തി​ന​കം ന​ട​ന്നു​ക​ഴി​ഞ്ഞു. മു​ക്കം കേ​ന്ദ്രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട്, തി​രു​വ​മ്പാ​ടി, ഓ​മ​ശ്ശേ​രി, താ​മ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ, കൂ​ട​ര​ഞ്ഞി, തോ​ട്ടു​മു​ക്കം തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 30ലേ​റെ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​രു​ണ്യ​യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഈ ​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

യാ​ത്ര​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം പ​ര​മാ​വ​ധി ഉ​റ​പ്പാ​ക്കാ​നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ​യും സം​ഘാ​ട​ക​രു​ടെ​യും ശ്ര​മം. ന​വം​ബ​ർ ര​ണ്ടി​ന് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത് കാ​രു​ണ്യ​യാ​ത്ര​യോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം 10.5 കോ​ടി രൂ​പ​യോ​ളം സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്. 50 കോ​ടി രൂ​പ​യെ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ ഇ​നി​യും ഏ​ക​ദേ​ശം 40 കോ​ടി രൂ​പ കൂ​ടി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും കൈ​കോ​ർ​ത്താ​ലേ ഈ ​വ​ലി​യ ദൗ​ത്യം വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​കൂ.

ഒ​രു ദി​വ​സ​ത്തെ ബ​സ് സ​ർ​വി​സി​ന്റെ വ​രു​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വും മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി മാ​റ്റി​വെ​ക്കു​ന്ന​തി​ലൂ​ടെ മ​ല​യോ​ര​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല മാ​തൃ​കാ​പ​ര​മാ​യ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് തു​ട​ക്ക​മി​ടു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ടി​ക്ക​റ്റും ജീ​വ​ന​ക്കാ​രു​ടെ അ​ധ്വാ​ന​വും ഉ​ട​മ​ക​ളു​ടെ പി​ന്തു​ണ​യും ഒ​രു​മി​ക്കു​മ്പോ​ൾ അ​ത് മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ടെ വ​ഴി​യാ​കും. ന​വം​ബ​ർ ര​ണ്ടി​ന് മ​ല​യോ​ര​ത്തി​ന്റെ നി​ര​ത്തു​ക​ളി​ൽ തി​രി​യു​ന്ന ഓ​രോ കാ​രു​ണ്യ​ച​ക്ര​വും ഈ​ഥ​നും ഡേ​വി​ഡും ഒ​ലി​വ​റും ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്ത​ണ​മെ​ന്ന നാ​ടി​ന്റെ പ്രാ​ർ​ഥ​ന​ക്കും പ്ര​തീ​ക്ഷ​ക്കും ക​രു​ത്തേ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The charity bus ride for the lives of three children
Next Story