53 വർഷത്തെ ഓർമകൾ; 1968 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ ഒരുമിച്ചുകൂടി
text_fieldsമുക്കം ഓർഫനേജ് ഹൈസ്കൂൾ 1968 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ സംഗമിച്ചപ്പോൾ
മുക്കം: 53 വർഷത്തെ ഓർമകൾ പങ്കുവെച്ച് 1968 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികൾ മുക്കം ഓർഫനേജ് ഹൈസ്കൂൾ മുറ്റത്ത് ഒത്തുചേർന്നപ്പോൾ അത് വെറുമൊരു കൂട്ടിച്ചേരൽ മാത്രമായില്ല. കേരളത്തിന് അകത്തും പുറത്തുമുള്ളവർ അന്തേവാസികളായി, വിദ്യാലയ കാലത്ത് കളിച്ചും, ചിരിച്ചും, കുസൃതി കാട്ടിയും കഴിഞ്ഞ കാലം ഓർത്തെടുക്കൽ കൂടിയായിരുന്നു. അതോടൊപ്പം ജീവിതത്തിൽ തങ്ങൾ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടങ്കിൽ അതിന് കാരണമായ തങ്ങളുടെ വിദ്യാലയത്തിന്റെ പുരോഗതിയിൽ തങ്ങളാലാവുന്നത് ചെയ്യാനുള്ള മുന്നൊരുക്കം കൂടിയായിരുന്നു ഓർഫനേജ് എക്സി. ഡയറക്ടർ വി. അബ്ദുല്ലക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. കെ. മമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ. കെ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ബാച്ചിലെ 50 ലധികം പേരാണ് സംഗമത്തിൽ പങ്കെടുത്തത്.

