Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവൈക്കോൽ ലോറിയിലെ...

വൈക്കോൽ ലോറിയിലെ തീപിടിത്തം: ദുരന്തം ഒഴിവാക്കിയ ഷാജി വർഗീസിന്‌ രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

text_fields
bookmark_border
വൈക്കോൽ ലോറിയിലെ തീപിടിത്തം: ദുരന്തം ഒഴിവാക്കിയ ഷാജി വർഗീസിന്‌ രാഹുൽ ഗാന്ധിയുടെ അഭിനന്ദനം
cancel
camera_alt

കോടഞ്ചേരിയിൽ വൈക്കോലുമായെത്തിയ ലോറിക്ക് തീ പിടിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഷാജി വർഗീസിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനക്കത്ത് അഡ്വ. പ്രവീൺ കുമാർ കൈമാറുന്നു

മു​ക്കം: കോ​ട​ഞ്ചേ​രി ടൗ​ണി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ ഷാ​ജി വ​ർ​ഗീ​സി​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​നം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വ​യ​നാ​ട്ടി​ൽ​നി​ന്ന് നി​റ​യെ വൈ​ക്കോ​ലു​മാ​യി വ​ന്ന ലോ​റി​ക്ക് കോ​ട​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ തീ​പി​ടി​ച്ച​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ​രി​ഭ്രാ​ന്ത​നാ​യ ഡ്രൈ​വ​ർ കോ​ട​ഞ്ചേ​രി ടൗ​ണി​ൽ വ​ണ്ടി​നി​ർ​ത്തി.

നാ​ട്ടു​കാ​ര​നാ​യ ഷാ​ജി വ​ർ​ഗീ​സ് ലോ​റി​യി​ൽ പാ​ഞ്ഞു​ക​യ​റു​ക​യും വാ​ഹ​നം തൊ​ട്ട​ടു​ത്ത സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്റെ ഗ്രൗ​ണ്ടി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റു​ക​യും ചെ​യ്തു. ഗ്രൗ​ണ്ടി​ൽ ലോ​റി ചു​റ്റി​ക്ക​റ​ക്കി​യ​തോ​ടെ തീ​പി​ടി​ച്ച കെ​ട്ടു​ക​ളെ​ല്ലാം ഗ്രൗ​ണ്ടി​ൽ വീ​ണു വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ ഷാ​ജി​ക്ക് ക​ഴി​ഞ്ഞു.

കോ​ട​ഞ്ചേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ ക​ത്ത് ഷാ​ജി വ​ർ​ഗീ​സി​ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ കൈ​മാ​റി.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റി​നൊ​പ്പം ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​കാ​ട്ടി​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് പി.​സി. മാ​ത്യു, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി കാ​പ്പാ​ട്ട് മ​ല, യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബാ​ബു ക​ള​ത്തൂ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അം​ബി​ക മം​ഗ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ലി​സി ചാ​ക്കോ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ് മാ​ജു​ഷ് മാ​ത്യു, റോ​യി കു​ന്ന​പ്പ​ള്ളി, വി.​ഡി ജോ​സ​ഫ്, ജോ​സ് പെ​രു​മ്പ​ള്ളി, സി​ബി ചി​ര​ണ്ടാ​യ​ത്ത്, റി​യാ​ന​സ് സു​ബൈ​ർ, ജ​മീ​ല അ​സീ​സ്, ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ, വി​ജി കേ​ഴ​പ്ലാ​ക്ക​ൽ, വി​ൻ​സെ​ന്റ് വ​ട​ക്കേ മു​റി​യി​ൽ, ജോ​ബി പു​തി​യ പ​റ​മ്പി​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, ലൈ​ജു അ​രീ​പ്പ​റ​മ്പി​ൽ, ബ​ഷീ​ർ മു​റം​പാ​ത്തി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire Rescuestraw lorryShaji VargheseRahul Gandhi
News Summary - Straw lorry fire: Rahul Gandhi congratulates Shaji Varghese on avoiding disaster
Next Story