Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightനിയന്ത്രണം ലംഘിച്ച...

നിയന്ത്രണം ലംഘിച്ച ബൈക്ക് തടയുന്നതിനിടെ എസ്.ഐക്ക് പരിക്ക്

text_fields
bookmark_border
നിയന്ത്രണം ലംഘിച്ച ബൈക്ക് തടയുന്നതിനിടെ എസ്.ഐക്ക് പരിക്ക്
cancel
camera_alt

കൈ​ക്ക് പ​രി​ക്കേ​റ്റ എ​സ്.​ഐ അ​ബ്​​ദു​റ​ഹി​മാ​ൻ

മു​ക്കം: നി​പ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന കൊ​ടി​യ​ത്തൂ​രി​ൽ​നി​ന്ന്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് മു​ക്ക​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ബൈ​ക്ക് യാ​ത്രി​ക​െൻറ ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ എ​സ്.​ഐ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ കാ​ര​ശ്ശേ​രി- കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ക​ക്കാ​ട് മാ​ളി​യേ​ക്ക​ലി​ലാ​ണ് സം​ഭ​വം.

കൊ​ടി​യ​ത്തൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നോ​ട് മു​ക്കം ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​ട​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ അ​മി​ത വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൈ​ക്ക് പ​രി​ക്കേ​റ്റ എ​സ്.​ഐ അ​ബ്​​ദു​റ​ഹി​മാ​ൻ മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി അ​ബ്​​ദു​ല്ല​ക്കെ​തി​രെ പൊ​ലീ​സി​െൻറ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ ബൈ​ക്കും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടും രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ​മൂ​ലം കേ​സ് മ​യ​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ഷേ​പ​മു​ണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeinjured
News Summary - SI was injured while blocking the bike
Next Story