ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ അക്രമം; രണ്ടുപേർക്ക് കടിയേറ്റു
text_fieldsഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്ത് കടവ് ഭാഗങ്ങളിൽ വിളയാട്ടം നടത്തുന്ന നീർനായ്ക്കൾ
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ അക്രമം. രണ്ട് യുവാക്കൾക്ക് കടിയേറ്റു. കാരശ്ശേരി തടപറമ്പ് തേനാലി അയ്യൂബ്, സി.ടി. വിഷ്ണു എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം മുക്കം അങ്ങാടിയോട് ചേർന്ന കല്ലൂർ കടവിൽ കുളിക്കുേമ്പാഴാണ് ആക്രമണമുണ്ടായത്. വെള്ളത്തിനടിയിലൂടെ മുങ്ങി വന്ന് ഇരുവരെയും കടിച്ച് പറിക്കുകയായിരുന്നു. ഇരുവർക്കും കാലിന് സാരമായ
മുറിവുണ്ട്. ഇവർ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സതേടി. അഞ്ചുമാസത്തിനിടയിൽ ഒരു മാസത്തിനിടെ 20 ലേറെ പേരാണ് ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൊടിയത്തൂർ, ചേന്ദമംഗലൂർ, കാരശ്ശേരി, വെസ്റ്റ് കൊടിയത്തൂർ ഭാഗങ്ങളിലായിരുന്നു നീർനായ്ക്കൾ വിളയാട്ടം നടത്തിയിരുന്നത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം വനം വകുപ്പി െൻറ റാപിഡ് റെസ്പോൺസ് ടീം ഇരുവഴിഞ്ഞിപ്പുഴ മേഖലകളിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നിനെപ്പോലും കണ്ടെത്താനായില്ല.

