Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമ്മാണ മികവ്; എൻ.എം. ഹുസൈൻ ഹാജി റോഡ് കാരാറുകാർക്ക് നാടി​െൻറ ആദരം

text_fields
bookmark_border
NM Hussain Haji road workers
cancel
camera_alt

എൻ.എം. ഹസൈൻ ഹാജി റോഡി​െൻറ നിർമ്മാതാക്കളായ ടാൻ ബി കൺസ്ട്രക്ഷൻസിന് ഡോ എം.എൻ. കാരശ്ശേരി ഉപഹാരം നൽകുന്നു

മുക്കം: രണ്ട് മഹാപ്രളയങ്ങളേയും അതിവർഷങ്ങളെയും അതിജയിച്ച് 10 വർഷമായി മികവുറ്റ് നിലനിൽക്കുന്ന നോർത്തുകാർശേരി - കൊടിയത്തൂർ എൻ.എം. ഹുസൈൻ ഹാജി റോഡി​െൻറ നിർമ്മാതാക്കളെ നാട്ടുകാർ ആദരിച്ചു. നിലമ്പൂരിലെ ടാൻ ബി കൺസ്ട്രക്ഷൻസ് ആണ് അഞ്ച് കിലോമീറ്റർ വരുന്ന ഈ റോഡ് കുറ്റമറ്റ നിലയിൽ നിർമ്മിച്ചത്.

ഇത്തിരി വെട്ടം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകനുമായ ഡോ. എം.എൻ. കാരശ്ശേരി ടാൻ ബി ഡയറക്ടർമാർക്ക് ഉപഹാരം നൽകി. സി.കെ. കാസിം അധ്യക്ഷതവഹിച്ചു. റസാഖ് കൊടിയത്തൂർ, കെ.വി. അബ്ദുസ്സലാം മാസ്റ്റർ, അഡ്വ. ഉമർ പുതിയോട്ടിൽ, എ.എം. ഇർഷാദ്് നടുക്കണ്ടി അബൂബക്കർ, ടാൻ -ബി ഡയറക്ടർമാരായ ടോം സി. കവലക്കൽ, പി. മുഹമ്മദ് അബ്ദുൽ നാസർ ബാബു കെ നെയും എന്നിവർ സംസാരിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Respect of the country for NM Hussain Haji road workers
Next Story