ജെ.സി.സി നേതാക്കൾക്ക് സ്വീകരണം
text_fieldsജനത കൾചറൽ സെൻറർ നേതാക്കൾക്ക് നൽകിയ സ്വീകരണം എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാരശ്ശേരി: എം.പി. വീരേന്ദ്രകുമാർ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ ജനത കൾചറൽ സെൻറർ നേതാക്കൾക്ക് നൽകിയ സ്വീകരണം എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. വി. കുഞ്ഞാലി അധ്യക്ഷതവഹിച്ചു.
മനോജ് മൂത്തേടത്ത് ശ്രേയാംസ് കുമാറിനെ പൊന്നാടയണിയിച്ചു. യു.കെ. ബാലൻ (ബഹറൈൻ), കോയ വേങ്ങര (കുവൈത്ത്), നാസർ മുഖ്ദാർ (യു.എ.ഇ), സുനിൽ മയ്യന്നൂർ (യു.എ.ഇ), രാജൻ കൊളാവിപ്പാലം (യു.എ.ഇ) എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സുബൈർ അത്തൂളി, അബ്രഹാം മാനുവൽ, പി.എം. തോമസ്, ജോസ് തോമസ് മാവറ, ടാർസൻ ജോസ്, അന്നമ്മ മങ്കരയിൽ, പി.ടി. മാത്യു, രാജിത മൂത്തേടത്ത്, ഷിഹാബ് അടിവാരം, വിത്സൻ പുല്ലുവേലിൽ, ജോൺസൺ കളത്തിങ്കൽ, ഹമീദ് ആറ്റുപുറം, എ.പി. മോയിൻ, രാജേഷ് കൽപൂർ, അബ്ദുറഹിമാൻ പള്ളിക്കലാത്ത് എന്നിവർ സംസാരിച്ചു.

