Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightറീ ​ടാ​റി​ങ്;...

റീ ​ടാ​റി​ങ്; അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി സ്ഥാ​പി​ച്ച റം​ബി​ൾ സ്ട്രി​പ്പു​ക​ൾ മാ​യ്ച്ചു

text_fields
bookmark_border
റീ ​ടാ​റി​ങ്; അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി സ്ഥാ​പി​ച്ച റം​ബി​ൾ സ്ട്രി​പ്പു​ക​ൾ മാ​യ്ച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

മു​ക്കം: ഒ​രു കി​ലോ​മീ​റ്റ​ർ ന​വീ​ക​രി​ക്കാ​ൻ ചി​ല​വ​ഴി​ച്ച​ത് നാ​ല് കോ​ടി​യി​ലേ​റെ രൂ​പ. ന​വീ​ക​ര​ണം ക​ഴി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്കാ​യി സം​സ്ഥാ​ന പാ​ത തു​റ​ന്ന് കൊ​ടു​ത്ത് വ​ർ​ഷം ഒ​ന്ന് ക​ഴി​ഞ്ഞി​ട്ടും അ​പാ​ക​ത​ക​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും ഒ​രു കു​റ​വു​മി​ല്ല. കൊ​യി​ലാ​ണ്ടി -എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ മു​ക്ക​ത്തി​നും ഓ​മ​ശ്ശേ​രി​ക്കു​മി​ട​യി​ലു​ള്ള 20 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലെ ക​ഥ മാ​ത്ര​മ​ല്ലി​ത്. ഏ​റെ പ​രാ​തി​ക​ൾ​ക്കും മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്കു​മൊ​ടു​വി​ൽ റോ​ഡ് താ​ഴ്ന്ന ഭാ​ഗം തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ റീ​ടാ​റി​ങ് ന​ട​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി. ഒ​രു വ​ർ​ഷ​ത്തി​നി​ടെ നാ​നൂ​റോ​ളം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന് നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ ഓ​ട​ത്തെ​രു​വ്, മാ​ടാ​മ്പു​റം ഭാ​ഗ​ങ്ങ​ളി​ലെ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നാ​യി സ്ഥാ​പി​ച്ച റം​ബി​ൾ സ്ട്രി​പ്പു​ക​ൾ ഒ​രു ഭാ​ഗം പൂ​ർ​ണ്ണ​മാ​യും മാ​യ്ച്ച് ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ണാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു പ്ര​വൃ​ത്തി. റോ​ഡി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന

റം​ബി​ൾ സ്ട്രി​പ്പു​ക​ൾ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ലൊ​ക്കെ ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. മ​ഴ​ക്കാ​ല​മാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ഈ ​റം​ബി​ൾ സ്ട്രി​പ്പു​ക​ൾ​ക്ക് സാ​ധി​ച്ചി​രു​ന്നു. അ​തി​ന്റെ മു​ക​ളി​ലൂ​ടെ ടാ​ർ ചെ​യ്ത​ത് മൂ​ലം അ​തി​പ്പോ​ൾ റോ​ഡി​ന്റെ ഒ​രു ഭാ​ഗ​ത്ത് മാ​ത്രം കാ​ണാം.

ഈ ​പാ​ത​യി​ലെ ഓ​രോ പ്ര​വൃ​ത്തി​യും അ​പൂ​ർ​ണ​മോ നി​ര​ന്ത​രം ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തോ ആ​ണെ​ന്ന് ചു​രു​ക്കം. അ​ടു​ത്ത കാ​ല​ത്ത് ഇ​ത്ര​യേ​റെ വാ​ർ​ത്ത​യി​ലി​ടം നേ​ടി​യ മ​റ്റൊ​രു സം​സ്ഥാ​ന​പാ​ത ഉ​ണ്ടാ​കി​ല്ല. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ലം ഒ​ട്ടേ​റെ ആ​ക്ഷേ​പ​ങ്ങ​ൾ കേ​ട്ട എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​ക്ക് ഇ​നി​യെ​ന്നാ​ണ് മോ​ച​ന​മു​ണ്ടാ​വു​ക.? നി​ര​ന്ത​രം പ​രാ​തി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വ​രെ ഇ​ട​പെ​ട്ട് ക​രാ​ർ​വ്യ​വ​സ്ഥ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ണ്ണി​ൽ​പ്പൊ​ടി​യി​ടും പോ​ലൊ​രു റീ​ടാ​റി​ങ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ടി​പ്പ​ർ പോ​ലു​ള്ള ഭാ​ര​മേ​റി​യ വ​ലി​യ​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും ചാ​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ലാ​വ​ട്ടെ ചെ​റി​യ കു​മി​ള​പോ​ലെ മു​ഴ​ക​ളും കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ ശാ​സ്ത്രീ​യാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന: പ്ര​വൃ​ത്തി വേ​ണ്ടി​ട​ത്ത് പേ​രി​ന് ടാ​റി​ങ് ചെ​യ്ത് മു​ഖം മി​നു​ക്കു​ക​യാ​യി​രു​ന്നു ക​രാ​ർ ക​മ്പ​നി. എ​ര​ഞ്ഞി​മാ​വി​നും ഓ​മ​ശ്ശേ​രി​ക്കു​മി​ട​യി​ലാ​യി​രു​ന്നു പ്ര​ധാ​ന പ്ര​ശ്നം.

എ​ന്താ​ണ് റം​ബി​ൾ സ്ട്രി​പ്പു​ക​ൾ

സാ​ധാ​ര​ണ​യാ​യി റോ​ഡു​ക​ളി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന വ​ള​വു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ല്ലെ​ങ്കി​ൽ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ​ക്ക് മു​ൻ​പാ​യി അ​ടു​പ്പി​ച്ച് വ​ര​യ്ക്കു​ന്ന ലൈ​നു​ക​ളാ​ണി​ത്. ഇ​തി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ത്യേ​ക ശ​ബ്ദ​വും വൈ​ബ്രേ​ഷ​നും ഡ്രൈ​വ​ർ​മാ​രെ വേ​ഗ​ത കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ റോ​ഡി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ലേ​ക്കോ, വേ​ഗ​ത കു​റ​യ്ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ആ​ക​ർ​ഷി​ക്കാ​ൻ റോ​ഡി​ൽ കു​റു​കെ വ​ര​യ്ക്കു​ന്ന വെ​ളു​ത്ത​തോ മ​ഞ്ഞ​യോ ആ​യ വ​ര​ക​ളെ​യാ​ണ് റം​ബി​ൾ സ്ട്രി​പ്പു​ക​ൾ (Rumble strips) അ​ല്ലെ​ങ്കി​ൽ അ​ലേ​ർ​ട്ട് ലൈ​നു​ക​ൾ (Alert lines / Rumble lines) എ​ന്ന് പ​റ​യു​ന്ന​ത്.

റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 222 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​ര​ണം ന​ട​ന്ന ഈ ​സം​സ്ഥാ​ന​പാ​ത എ​ന്നാ​ണ് വ്യ​വ​സ്ഥ​പ്ര​കാ​രം പൂ​ർ​ത്തി​യാ​ക്കു​ന്ന​തെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukkamrumble stripKozhikodeRe-tarring
News Summary - Re-tarring; Rumble strips installed to prevent accidents have been removed
Next Story