135 സ്ഥാനാർഥികളുടെ ഫോട്ടോ ഷൂട്ടുമായി രാജീവ് സ്മാർട്ട്
text_fieldsമുക്കത്തെ രാജീവ് സ്മാർട്ട് 135 സ്ഥാനാർഥികളുടെ കൊളാഷ് ഒരുക്കിയപ്പോൾ
മുക്കം: തദ്ദേശ തെരഞ്ഞെടുപ്പിൽ 135 സ്ഥാനാർഥികളുടെ ചിത്രങ്ങൾ എടുത്ത് ഫോട്ടോഗ്രാഫർ രാജീവ് സ്മാർട്ട്. കോഴിക്കോട് കോർപറേഷൻ, മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, തിരുവമ്പാടി, പുതുപ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ ഫോട്ടോഷൂട്ടാണ് നടത്തിയത്.
രാജീവ് സ്മാർട്ട്
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെതന്നെ ചിത്രങ്ങളെടുക്കാൻ ഒാരോ സ്ഥാനാർഥികളും എത്തിത്തുടങ്ങി. ഔട്ട് ഡോർ ചിത്രങ്ങൾ പകർത്തിയാണ് തുടക്കം കുറിച്ചത്.
സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് ഏറെ പ്രാധാന്യമുള്ളതിനാൽ മിക്കവരും പ്രഫഷനൽ ഫോട്ടോഗ്രാഫറെ തന്നെ ഉപയോഗപ്പെടുത്തിയാണ് മുഖംമിനുക്കുന്നത്. ഇതിനാൽതന്നെ ഒട്ടേറെ സ്ഥാനാർഥികളുടെ ഫോട്ടോകൾ പകർത്താനുള്ള അവസരം ലഭിച്ചതാണ് കൊളാഷ് ഒരുക്കുന്നതിലേക്ക് നയിച്ചതെന്ന് രാജീവ് പറയുന്നു.

