Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightരാ​ഹു​ൽ ഗാ​ന്ധി...

രാ​ഹു​ൽ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച എ​ത്തും; പ്ര​ചാ​ര​ണ​ത്തി​ന് ദേ​ശീ​യ നേ​താ​ക്ക​ളു​ടെ വ​ൻ​നി​ര

text_fields
bookmark_border
rahul gandhi
cancel
camera_alt

രാഹുൽ ഗാന്ധി

മു​ക്കം: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച​യെ​ത്തും. രാ​ഹു​ൽ ഗാ​ന്ധി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ വ​ൻ​നി​ര​യാ​ണ് എത്തു​ക.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യെ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കും. രാ​വി​ലെ പ​ത്തി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന റോ​ഡ് ഷോ​യോ​ടെ​യാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മാ​വു​ക. 11ന് ​പു​ൽ​പ​ള്ളി​യി​ൽ ക​ർ​ഷ​ക റാ​ലി​യി​.

12ന് ​മാ​ന​ന്ത​വാ​ടി​യി​ലും 2.15ന് ​വെ​ള്ള​മു​ണ്ട​യി​ലും മൂ​ന്നി​ന് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലും റോ​ഡ് ഷോ ​ന​ട​ത്തും. വൈ​കീ​ട്ട് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് യു.​ഡി.​എ​ഫ് റാ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​ം.

ചൊ​വ്വാ​ഴ്ച തി​രു​വ​മ്പാ​ടി, ഏ​റ​നാ​ട്, വ​ണ്ടൂ​ർ, നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 9.30ന് ​കൊ​ടി​യ​ത്തൂ​രി​ൽ റോ​ഡ് ഷോ​. തു​ട​ർ​ന്ന് 10.30ന് ​കീ​ഴു​പ​റ​മ്പ്, 11.30ന് ​ഊ​ർ​ങ്ങാ​ട്ടി​രി, മൂ​ന്നി​ന് മ​മ്പാ​ട്, നാ​ലി​ന് നി​ല​മ്പൂ​ർ, 5.30ന് ​ക​രു​വാ​ര​കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ് ഷോ ​ന​ട​ത്തും.

അ​ഖി​ലേ​ന്ത്യ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ 20നും ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി 22നും ​ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ 18നും ​തെ​ല​ങ്കാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി ഡ​ൻ​സാ​രി അ​ന​സൂ​യ (സീ​ത​ക്ക) 17നും ​കെ.​പി.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എം.​എം. ഹ​സ്സ​ൻ 17നും ​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി 18നും ​ര​മേ​ശ് ചെ​ന്നി​ത്ത​ല 19നും ​മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തും. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​രും വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignLok Sabha Elections 2024Kozhikode News
News Summary - Rahul Gandhi will arrive on Monday- A host of national leaders for the campaign
Next Story