Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightപുരോഹിത‍​െൻറ...

പുരോഹിത‍​െൻറ അഴിമതിയാരോപണം; പ്രതിഷേധവുമായി സി.പി.എം

text_fields
bookmark_border
പുരോഹിത‍​െൻറ അഴിമതിയാരോപണം; പ്രതിഷേധവുമായി സി.പി.എം
cancel

മു​ക്കം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി‍െൻറ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ മ​ത​പു​രോ​ഹി​ത​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നെ​തി​രെ സി.​പി.​എം രം​ഗ​ത്ത്. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്കെ​തി​രെ കോ​ട​ഞ്ചേ​രി​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ന്നി​രു​ന്നു.

ഇ​തി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ 28 കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി പു​രോ​ഹി​ത​ൻ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് സി.​പി.​എ​മ്മി​നെ ചൊ​ടി​പ്പി​ച്ച​ത്. ആ​രോ​പ​ണ​ത്തി​നെ​തി​രെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​കെ. വി​നോ​ദ് ശ​നി​യാ​ഴ്ച മു​ക്ക​ത്ത് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ​യും പു​രോ​ഹി​ത‍ ​െൻ​റ​യും പേ​ര് വ്യ​ക്ത​മാ​ക്കാ​തെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

ക​ള​വും ക​ള്ള​സാ​ക്ഷ്യ​വും പ​റ​യ​രു​തെ​ന്ന് സ​മൂ​ഹ​ത്തെ പ​ഠി​പ്പി​ക്കു​ന്ന വ്യ​ക്തി 28 കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യും തെ​ളി​വു​ണ്ടെ​ന്നും പ​റ​ഞ്ഞ​താ​യി കേ​ട്ടു. അ​ദ്ദേ​ഹ​ത്തി‍െൻറ ​ൈക​യി​ൽ തെ​ളി​വു​ണ്ടെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

പ​ക​രം പ​ദ​വി​ക്ക് യോ​ജി​ക്കാ​ത്ത വി​ധം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​രു​ത്. കു​ത്സി​ത ബു​ദ്ധി​ക​ളു​ടെ ക​ളി​പ്പാ​വ​യാ​കാ​തി​രി​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ട​ു.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​കി​ച്ചും തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ മു​െ​മ്പാ​രി​ക്ക​ലു​മി​ല്ലാ​ത്ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

ഇ​തി​ൽ വി​റ​ളി​പൂ​ണ്ട് യു.​ഡി.​എ​ഫ് വ​ലി​യ കു​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ വീ​ണു​പോ​യ​വ​രാ​ണ് ക​ഴ​മ്പി​ല്ലാ​ത്ത ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും വി​നോ​ദ് പ​റ​ഞ്ഞു. എ​രി​യ ക​മ്മി​റ്റി​യം​ഗം ജോ​ണി ഇ​ട​ശ്ശേ​രി​യും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMcorruptionmukkam
News Summary - Priest accused of corruption; CPM protests
Next Story