ഇരുവഴിഞ്ഞിയിൽ വീണ്ടും നീർനായ്; വിദ്യാർഥികൾക്ക് കടിയേറ്റു
text_fieldsമുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ്ടും രണ്ട് വിദ്യാർഥികൾക്ക് നീർനായ്ക്കളുടെ കടിയേറ്റു. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഹനാൻഷ (15), ഏഴാം ക്ലാസ് വിദ്യാർഥി ഹാസിർ (12) എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽചികിത്സ തേടി.
തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ ഇരുവഴിഞ്ഞിപ്പുഴയിലെ നാരങ്ങാളി കടവിലാണ് സംഭവം. ആനയാംകുന്ന് സ്വദേശികളായ വിദ്യാർഥികൾ ചേന്ദമംഗലൂരിലെ മാതാവ് സാബിറയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.
മൂന്നു മാസത്തിനകം 25ലേറെ പേർക്ക് നീർനായ്ക്കളുടെ കടിയേറ്റു. നീർനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ഇരുവഴിഞ്ഞിപ്പുഴയിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്ക്.
വനം വകുപ്പിെൻറ റാപിഡ് െറസ്പോൺസ് സംഘം രണ്ടാഴ്ച മുമ്പ് ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ്ക്കളെ നിരീക്ഷിക്കാനെത്തിയെങ്കിലും കാണാനാവാതെ തിരിച്ചുപോയി. വന്യജീവികളിൽപെട്ട നീർനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

