Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഇരുവഴിഞ്ഞിപ്പുഴയിൽ...

ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്​ കടിച്ച്​ മൂന്നുപേർക്ക് പരിക്ക്​

text_fields
bookmark_border
ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്​ കടിച്ച്​ മൂന്നുപേർക്ക് പരിക്ക്​
cancel
camera_alt

നീർനായുടെ കടിയേറ്റുണ്ടായ പരിക്കുകൾ

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായുടെ ആക്രമണം. തിരുവോണ ദിവസം രാവിലെ കുളിക്കുന്നതിനിടയിൽ കുട്ടിക്കും യുവാവിനും ചൊവ്വാഴ്ച വയോധികനുമടക്കം മൂന്നു പേർക്കാണ് കടിയേറ്റത്. മംഗലശ്ശേരി തോട്ടത്തിൽ ഇയ്യത്തിങ്ങൽ മുഹമ്മദ് നാജി (11), പുൽപറമ്പ് വി.പി. നിസാമുദ്ദിൻ, വെസ്​റ്റ്​ കൊടിയത്തൂർ ചാലക്കൽ കടവിൽ ആലി ഹസ്സൻ എന്നിവർക്കാണ് കടിയേറ്റത്.

രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ആലി ഹസ്സൻ കൊടിയത്തൂർ സാമൂഹിക ആരോഗ്യ കേ​​ന്ദ്രത്തിലും ചികിത്സ തേടി. തോട്ടത്തിൽ കടവിൽ കുളിക്കുന്നതിനിടയിലാണ്​ നാജിയെയും നിസാമുദ്ദീനിനെയും കാലിലും കാൽമുട്ടിനും കടിച്ച് പരിക്കേൽപിച്ചത്.

ചേന്ദമംഗലൂർ, കൊടിയത്തൂർ, കാരശ്ശേരി ഭാഗങ്ങളിൽ ആറു മാസത്തിനിടയിൽ 10 പേർക്കാണ് ഇരുവഴിഞ്ഞിപ്പുഴയുടെ പല മേഖലകളിൽ നിന്ന് നീർനായുടെ കടിയേറ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackotter
Next Story