Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഭിന്നശേഷി കുട്ടി...

ഭിന്നശേഷി കുട്ടി പ്രതിഭകൾക്കായി ഓൺലൈൻ ക്യാംമ്പ്

text_fields
bookmark_border
ഭിന്നശേഷി കുട്ടി പ്രതിഭകൾക്കായി ഓൺലൈൻ ക്യാംമ്പ്
cancel
camera_alt

Image: teachthemdiligently

മുക്കം: പ്രജാഹിത ഫൗണ്ടേഷനും എം.എ.എം.ഒ കോളജ്​ ഇഡാം പ്രൊജക്​ടുമായി ചേർന്ന്​ 10 മുതൽ 15 വയസ് വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടി പ്രതിഭകൾക്കായി വെക്കേഷൻ കാലത്ത്, സം-യു-റേയ്​​സ്​ എന്ന ഓൺലൈൻ അവധിക്കാല ക്യാംമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 19 മുതൽ മെയ്‌ 21 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം.

വിദഗ്​ദ്ധരുടെ ക്ലാസുകളും ഉല്ലാസഭരിതമായ പഠനപ്രവർത്തനങ്ങളും ഉണ്ടായിരിക്കും. പഠന- പഠനേതരവിഷയങ്ങളിലുള്ള താൽപര്യം വർധിപ്പിക്കുന്നതിന് പുറമെ കുട്ടികൾക്ക് കൂടുതൽ ഇടപഴകാനും ദിവസം മുഴുവനും ഉത്സാഹത്തോടെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള തുറന്ന അവസരമെന്ന രീതിയിലാണ് ഈ പരിപാടി രൂപപ്പെടുത്തിയിരിക്കുന്നതെന്ന്​ സംഘാടകർ പറഞ്ഞു. കുട്ടികൾക്കു പുറമെ മാതാപിതാക്കൾക്കും പഠനപ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങളറിയാൻ www.prajaahita.org എന്ന വെബ്സൈറ്റ് അല്ലെങ്കിൽ info@prajaahita.org സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special StudentsOnline camp
News Summary - Online camp for child talents with disabilities
Next Story