Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുക്കം നഗരസഭയിൽ 81.27 ശതമാനം പോളിങ്​; പത്ത് ഡിവിഷനുകൾ നിർണായകം
cancel

മുക്കം നഗരസഭയിൽ 81.27 ശതമാനം പോളിങ്​; പത്ത് ഡിവിഷനുകൾ നിർണായകം

text_fields
bookmark_border

മുക്കം: നഗരസഭ തെരഞ്ഞെടുപ്പിൽ 81.27 ശതമാനം പോളിങ്​​​. കടുത്ത മത്സരം നടന്ന തോട്ടത്തിൻ കടവ്, കാഞ്ഞിരമുഴി, അഗസ്ത്യൻ മുഴി. കരിയാകുളങ്ങര, വെസ്റ്റ് മണാശ്ശേരി, മുത്താലം, നീലേശ്വരം, മാങ്ങാപ്പൊയിൽ, മുക്കം ടൗൺ, വെണ്ണക്കോട് എന്നിവിടങ്ങളിലെ ഫലം നിർണായകമാണ്.

നഗരസഭയിൽ 33,778 വോട്ടർമാരാണുള്ളത്. 17,748 വനിത വോട്ടർമാരും 16,030 പുരുഷ വോട്ടർമാരുമാണുള്ളത്‌. രാവിലെ 10 രെ ഭൂരിഭാഗം ബൂത്തുകളിലും സ്ത്രീ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഉച്ചയോടെ 60 ശതമാനം പേരും വോട്ട് ചെയ്ത് കഴിഞ്ഞിരുന്നു. സമാപിച്ചപ്പോൾ ചില ബൂത്തുകളിൽ 80 മുതൽ 90 ശതമാനം വരെ ഉയർന്നു.





നീലേശരം ബൂത്തിൽ കാറിലെത്തിയ വയോധികൻ ഓപ്പൺ വോട്ട് ചെയ്യുന്നു




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story