മസ്ജിദ് കമ്മിറ്റി ജനകീയ കൂട്ടായ്മയിൽ വീട് നിർമിച്ചു നൽകി
text_fieldsആനയാംകുന്നിൽ മസ്ജിദുൽ മുഅ്മിനീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ നിർമിച്ച വീട്
മുക്കം: ആനയാംകുന്ന് മസ്ജിദുൽ മുഅ്മിനീൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി. ശാക്കിർ താക്കോൽ ദാനം നിർവഹിച്ചു.
പഞ്ചായത്ത് മെംബർമാരായ സുനിത രാജൻ, ഷാഹിന, തണ്ണീർപൊയിൽ മഹല്ല് സെക്രട്ടറി വി.എം. ഉസ്സൻകുട്ടി, തവാക് പ്രസിഡൻറ് ഇ.കെ. മിജിയാസ്, കെ.സി. ഉസ്സയിൽ, ലിയാക്കത്തലി മുറംപാത്തി, എം.സി. സുബ്ഹാൻ ബാബു, പി.കെ. ശംസുദ്ദീൻ, വി.പി. ശമീർ, പി.വി. യൂസുഫ്, എ.പി. നസീം, വി. മുജീബ് എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ ഷാജുവിനെ ആദരിച്ചു. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും തൊഴിലുറപ്പ് കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് വീടുപണി പൂർത്തീകരിച്ചത്.

