യുവാവ് യന്ത്രവാൾ ഉപയോഗിച്ച് ഭാര്യാസഹോദരനെ ആക്രമിച്ചു
text_fieldsയൂസുഫ്
മുക്കം: യുവാവ് യന്ത്രവാൾ ഉപയോഗിച്ച് ഭാര്യാസഹോദരനെ ആക്രമിച്ച് പരിക്കേൽപിച്ചു. കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കൽപ്പൂരിൽ ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. കറുത്ത പറമ്പ് ചക്കിങ്ങൽ യൂസുഫാണ് (33) ഭാര്യാസഹോദരൻ മുഹമ്മദ് റിയാസിനെ ആക്രമിച്ചത്. കൽപ്പൂര് അങ്ങാടിയിൽ നിൽക്കുകയായിരുന്ന തന്നെ യൂസുഫ് മെഷീൻ വാളുപയോഗിച്ച് കഴുത്തിന് നേരെ ആക്രമിക്കുകയായിരുന്നെന്നും കൈകൊണ്ട് തടുത്തതിനാലാണ് രക്ഷപ്പെട്ടതെന്നും റിയാസ് പറഞ്ഞു.
അക്രമിയെ സംഭവസ്ഥലത്തുവെച്ച് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മുക്കം ഇൻസ്പെക്ടർ പ്രജീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. യൂസുഫും ഭാര്യയും ഒരു വർഷമായി അകന്നുകഴിയുകയാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അനുരഞ്ജന ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചിരുന്നില്ല.