Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightകരുതലായി...

കരുതലായി ചേർത്തുപിടിച്ച് സ്നേഹയാത്ര

text_fields
bookmark_border
കരുതലായി ചേർത്തുപിടിച്ച് സ്നേഹയാത്ര
cancel

മു​ക്കം: ജീ​വി​തം വീ​ട​ക​ങ്ങ​ളി​ൽ ത​ള​ക്ക​പ്പെ​ട്ടു​ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​മാ​യി മു​ക്കം ഗ്രെ​യ്സ് പാ​ലി​യേ​റ്റി​വ് കെ​യ​ർ 'സ്നേ​ഹ​യാ​ത്ര' സം​ഘ​ടി​പ്പി​ച്ചു. പ്രാ​യം മു​പ്പ​തി​ലേ​റെ​യാ​യി​ട്ടും കൂ​ട്ടം​കൂ​ടി​യു​ള്ള ഒ​രു​ല്ലാ​സ​യാ​ത്ര​യി​ലും പ​ങ്കാ​ളി​യാ​കാ​ൻ ഭാ​ഗ്യം സി​ദ്ധി​ക്കാ​ത്ത​വ​ർ, കു​ടും​ബ​സ​മേ​തം ഒ​രി​ക്ക​ൽ​പോ​ലും ക​ട​പ്പു​റ​ത്തോ പാ​ർ​ക്കി​ലോ അ​ൽ​പ​സ​മ​യം ഒ​ന്നി​ച്ചി​രു​ന്ന് സ്നേ​ഹം പ​ങ്കി​ടാ​നാ​വാ​തെ ഉ​റ്റ​വ​രു​ടെ കാ​വ​ലാ​ളാ​യി വീ​ട​ക​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ... എ​ന്നി​വ​രു​ൾ​പ്പെ​ട്ട​താ​യി​രു​ന്നു അ​റു​പ​ത്തി മൂ​ന്നം​ഗ യാ​ത്രാ​സം​ഘം.

ബേ​പ്പൂ​ർ ക​ട​പ്പു​റ​ത്ത് ത​മാ​ശ പ​റ​ഞ്ഞി​രു​ന്നും ക​ട​ൽ​ക്കാ​ഴ്ച​യി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ട്ടും ജ​ങ്കാ​റി​ൽ സ​ഞ്ച​രി​ച്ചും അ​വ​ർ ആ​ന​ന്ദം പ​ങ്കി​ട്ടു. തി​രൂ​ർ മു​ള​ഞ്ചോ​ല​യി​ൽ ഊ​ഞ്ഞാ​ലാ​ടി​യും പു​ൽ​ത്ത​കി​ടി​യി​ൽ ഇ​രു​ന്നും ക​ളി​ച്ചു​മു​ള്ള മ​ണി​ക്കൂ​റു​ക​ൾ ഉ​റ്റ​വ​ർ​ക്കു​വേ​ണ്ടി വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​തെ ക​ഴി​യു​ന്ന പ​രി​ചാ​ര​ക​ർ​ക്കും പു​ത്ത​നു​ണ​ർ​വേ​കി. യാ​ത്ര​യി​ലു​ട​നീ​ളം ആ​ടി​യും പാ​ടി​യും അ​വ​ർ ആ​സ്വ​ദി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​വ​രു​ടെ പ​രി​ചാ​ര​ക​ർ​ക്കും അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു സ്നേ​ഹ​യാ​ത്ര.

കാ​ര​ശ്ശേ​രി ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത യാ​ത്ര​യി​ൽ പ​തി​നാ​റം​ഗ സ​ന്ന​ദ്ധ​സം​ഘം എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളു​മാ​യി സം​ഘ​ത്തെ ചേ​ർ​ത്തു​നി​ർ​ത്തി. വീ​ടു​ക​ളി​ൽ​ചെ​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് തി​രി​ച്ച് വീ​ടു​ക​ളി​ലെ​ത്തി​ച്ചു. ആ​വ​ശ്യാ​നു​സ​ര​ണം ഭ​ക്ഷ​ണ​മെ​ല്ലാം ന​ൽ​കി.

ഗ്രെ​യ്സ് പാ​ലി​യേ​റ്റി​വ് കെ​യ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഉ​ല്ലാ​സ യാ​ത്ര​യാ​ണി​ത്. ചെ​യ​ർ​മാ​ൻ പി.​കെ. ശ​രീ​ഫു​ദ്ദീ​ൻ, ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ക​ക്കാ​ട്, എം.​പി. അ​ബ്ദു​സ്സ​ലാം, വി.​പി. ഉ​മ്മ​ർ, എം. ​ജ​സീ​ല, കെ.​കെ. സു​നീ​റ, പി.​വി. ബു​ഷ്റ, കെ.​സി. ജ​സീ​ല, ലൈ​ല ചേ​ന്ദ​മം​ഗ​ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palliative care
News Summary - Love journey with care
Next Story